Actress
നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും മലയാളത്തില്‍ അഭിനയിക്കും; ആലിയ ഭട്ട്
നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും മലയാളത്തില്‍ അഭിനയിക്കും; ആലിയ ഭട്ട്
നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന് പറയുകയാണ് നടി.
‘പോച്ചര്‍’ എന്ന വെബ് സീരീസിന്റെ ട്രെയ്ലര് ലോഞ്ചിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ആലിയ. ‘ആര്‍ആര്‍ആറി’ലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ച ആലിയ ആദ്യമായാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ഒരു മലയാളം സംരംഭത്തിന്റെ ഭാഗമാകുന്നത്.
പ്രൊഡക്ഷന്‍ തെന്നിന്ത്യയിലേയ്ക്കും വ്യാപിപ്പിക്കുമെന്നും നല്ല ഉള്ളടക്കങ്ങളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. മലയാളത്തില്‍ ആലിയയെ അഭിനേതാവായി എന്ന് കാണാന്‍ കഴിയുമെന്ന ചോദ്യത്തിന് താരം താല്പര്യം പ്രകടിപ്പിക്കുകയും നല്ല കഥകള്‍ വന്നാല്‍ ഉറപ്പായും അഭിനയിക്കുമെന്നും ആലിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവെ പറഞ്ഞു.
ക്യൂസി എന്റര്‍ടൈന്‍മെന്റിന്റെ എഡ്വേര്‍ഡ് എച്ച് ഹാം ജൂനിയര്‍, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ്, സീന്‍ മക്കിറ്റ്രിക് എന്നിവര്‍ നിര്‍മ്മിക്കുന്ന പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്നത് ആലിയയുടെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സാണ്.
എട്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പോച്ചര്‍ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളില്‍ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാന്‍ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ നടത്തുന്ന ജീവന് മരണ പോരട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 23നാണ് പോച്ചര്‍ െ്രെപമില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
