Connect with us

42ാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മീര ജാസ്മിന്‍; ആശംസകളുമായി ആരാധകര്‍

Actress

42ാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മീര ജാസ്മിന്‍; ആശംസകളുമായി ആരാധകര്‍

42ാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മീര ജാസ്മിന്‍; ആശംസകളുമായി ആരാധകര്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ 42ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മീര. അമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ച് ഇആണ് ജന്മദിനം ആഘോഷിച്ചത്. സന്തോഷവതിയായി നില്‍ക്കുന്ന മീരയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം, 42 വയസായെന്ന് കണ്ടാല്‍ പറയില്ല, ശരിക്കും ഇതാണ് സന്തൂര്‍ മമ്മി, എന്താണ് ഈ സൗന്ദര്യ രഹസ്യം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലും സജീവമാവുകയാണ് മീര ജാസ്മിന്‍. ക്വീന്‍ എലിസബത്താണ് മീരയുടെ പുതിയ ചിത്രം. അടുത്തിടെ, പക്വതയൊക്കെ വന്നെങ്കിലും താനിപ്പോഴും കുട്ടിയെ പോലെ ആണെന്നും ഡിപെന്‍ഡന്റ് ആയി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മീര പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ ചില വ്യക്തികളുണ്ട്. എനിക്ക് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ചില ആളുകളുണ്ട്. അവര്‍ വിഷമിച്ചാല്‍ എനിക്ക് വിഷമം വരും.

അവര്‍ ഹാപ്പി ആണെങ്കില്‍ ഞാനും ഹാപ്പിയാണ്. അങ്ങനെയൊരാളാണ് ഞാന്‍. സിനിമയില്‍ വന്നതില്‍ നിന്നും ഞാന്‍ ഇന്ന് ഒരുപാട് ഇന്‍വോള്‍വ് ആയിട്ടുണ്ട്. വളരെ നല്ലൊരു പൊസിഷനില്‍ ആണ് ഞാനിന്ന്. അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍. അത് കഴിഞ്ഞ് ഞാന്‍ ഒരുപാട് ദൂരം യാത്ര ചെയ്തു. നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി.

അന്നെനിക്ക് കുട്ടിയുടെ മനോഭാവം ആയിരുന്നു. ഇന്നതില്‍ മാറ്റമുണ്ടെങ്കിലും ഞാനൊരു കുട്ടിയെ പോലെ തന്നെയാണ്. പക്വതയുമുണ്ട്, എന്നാല്‍ കുട്ടിയുമാണ്. അങ്ങനെയൊരു ബാലന്‍സിലാണ്. എന്തെങ്കിലും ഒക്കെ ഒരു പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുക്കും. എന്നിട്ട് സാഹചര്യം മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കും. എന്നെ സംബന്ധിച്ച് പാട്ട് ഒരു സമാധാനത്തിനുള്ള മാര്‍ഗമാണ്. ആരും കേള്‍ക്കാതെ പാടുകയൊക്കെ ചെയ്യും,’ എന്നും മീര ജാസ്മിന്‍ പറഞ്ഞിരുന്നു.

ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്ന ആളല്ല താനെന്നും മീര ജാസ്മിന്‍ പറഞ്ഞു. ‘ഞാന്‍ എപ്പോഴും ആ ഒരു ഫ്‌ളോവിലങ് പോകുന്ന ആളാണ്. ലൈഫ് എങ്ങനെ കൊണ്ടുപോകുന്നു, അതിനനുസരിച്ച് ആ ഒഴുക്കിലങ്ങ് പോകും. ഞാന്‍ ഒന്നും ഭയങ്കരമായി പ്ലാന്‍ ചെയ്യുന്ന ആളല്ല. ജീവിതത്തിലെ ഒരു നിമിഷങ്ങളും എന്‍ജോയ് ചെയ്യുന്ന ആളാണ് ഞാന്‍. എല്ലാം വരുന്നിടത് വെച്ച് കാണാം എന്നാണ് കരുതുന്നത്. ഇതുവരെ ഞാന്‍ ഹാപ്പിയാണ്,’ എന്നും മീര പറയുന്നു.

കരിയറിലും വ്യക്തി ജീവിതത്തിലും വിവാദങ്ങളിലൂടെ കടന്നു പോയ താരം ഇപ്പോള്‍ 41 ലെത്തി നില്‍ക്കുന്നു. ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ആളാണ് താനെന്നും രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടര്‍ ആവണമെന്നായിരുന്നു വിചാരിച്ചതെന്നു മീര തുറന്നു പറഞ്ഞിട്ടുള്ളതാണ്. പിന്നീട് സിനിമ മേഖല ഇഷ്ടപ്പെട്ടു കുറച്ച് നാള്‍ കഴിഞ്ഞപ്പോഴെയ്ക്കും തന്റെ പേരില്‍ അവശ്യമില്ലാത്ത ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാന്‍ തുടങ്ങിയെന്നും മീര ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ താരം ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേന്‍ ആണ് നായകന്‍. തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമാണ് മീര ജാസ്മിന്‍. പുത്തന്‍ മേക്കോവറിലാണ് നടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

More in Actress

Trending

Recent

To Top