Actress
നടന്‍ എന്നോട് മോശമായി പെരുമാറി,ഞാന്‍ അവന്റെ കരണത്ത് തന്നെ ഒന്ന് കൊടുത്തു; നോറ ഫത്തേഹി
നടന്‍ എന്നോട് മോശമായി പെരുമാറി,ഞാന്‍ അവന്റെ കരണത്ത് തന്നെ ഒന്ന് കൊടുത്തു; നോറ ഫത്തേഹി
നിരവധി ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. ഒരു ഡാന്‍സര്‍ എന്നതിനപ്പുറം നോറയുടെ ഒരോ ചലനലും ബോളിവുഡില്‍ വാര്‍ത്തയാകാറുണ്ട്. ഡാന്‍സര്‍, റിയാലിറ്റി ഷോ ജഡ്ജ്, നടി എന്നീ നിലകളില്‍ എല്ലാം നോറ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ രംഗത്തെ തുടക്കകാലത്ത് ഏറെ പ്രതിസന്ധികളില്‍ കൂടിയാണ് നോറ കടന്നുവന്നത്.
മുന്‍പ് എന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളില്‍ ഒന്ന് നോറ വിവരിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നോറയെ ഒരു നടന്‍ ഉപദ്രവിക്കുകയും അയാളെ നോറ തിരിച്ചടിക്കുകയും ചെയ്തു.
നോറ അന്ന് പറഞ്ഞത് ഇതാണ്, ‘ബംഗ്ലാദേശില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു നടന്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ അവന്റെ കരണത്ത് തന്നെ ഒന്ന് കൊടുത്തു. അവന്‍ എന്നേയും തിരിച്ചടിച്ചു. ഞാന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. ശരിക്കും വന്‍ അടിയായിരുന്നു അവിടെ നടന്നത്. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു. ശരിക്കും വളരെ വാശിയോടെയാണ് അന്ന് പോരടിച്ചത്”
എന്നാല്‍ ആ നടന്‍ ആരെന്നോ സിനിമ ഏതെന്നോ നോറ പറഞ്ഞില്ല. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ നോറ അഭിനയിച്ച ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്ത ചിത്രം റോര്‍ ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സ് ആണെന്ന് പ്രേക്ഷകര്‍ കണ്ടെത്തി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നോറയ്ക്ക് മോശം അനുഭവമുണ്ടായതെന്നാണ് പിന്നീട് പലരും അഭിപ്രായപ്പെട്ടത്.
തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിലും നോറ ഡാന്‍സ് നമ്പറുകളുമായി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നോറ. നിലവില്‍ വിദ്യുത് ജമാല്‍, അര്‍ജുന്‍ റാംപാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രാക്ക് എന്ന ചിത്രത്തിലാണ് നോറ അഭിനയിക്കുന്നത്. ആക്ഷന്‍ ചിത്രമാണ് ഇത്.
