Malayalam
അതൊരു വലിയ ഷോക്കായിരുന്നു, വലിയ നഷ്ടമായിരുന്നു, വല്യപ്പച്ചന്റെ മരണശേഷമല്ല മാലി ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചത്; പുതിയ വീഡിയോയുമായി ആലീസ് ക്രിസ്റ്റി
അതൊരു വലിയ ഷോക്കായിരുന്നു, വലിയ നഷ്ടമായിരുന്നു, വല്യപ്പച്ചന്റെ മരണശേഷമല്ല മാലി ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചത്; പുതിയ വീഡിയോയുമായി ആലീസ് ക്രിസ്റ്റി
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആലിസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ആലിസ് അഭിനയിക്കുന്നത്.
വിവാഹ ശേഷം യൂട്യൂബില്‍ താരമായി മാറിയിരിക്കുകയാണ് ആലീസ് കല്യാണത്തോട് അനുബന്ധിച്ച് ആണ് അലീസ് പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. വിവാഹ വിശേഷങ്ങള്‍ കൊണ്ട് തന്നെ ചാനല്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും വീട്ടുകാർക്കും ഒപ്പമുള്ള വീഡിയോകളും യാത്രകളും എല്ലാം തന്നെ പങ്കുവെച്ചു കൊണ്ട് ആലീസ് എത്താറുണ്ട്.
ഇപ്പോഴിത ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ആലിസും സജിനും. ഒന്നാം വിവാഹ വാർഷികത്തിന്റെ ഭാഗമായി ഇരുവരും മാലിദ്വീപിലേക്ക് യാത്ര പോവുകയാണ് ചെയ്തത്.
വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നുവെന്നും മാലിദ്വീപിൽ ചെയ്യാനായി ഒരുപാട് പ്ലാനുകൾ ഉണ്ടെന്നും ആലിസും സജിനും വീഡിയോയിൽ പറയുന്നുണ്ട്.
വിവാഹം ഇന്നലെ നടന്നപോലെ തോന്നുന്നു. വിവാഹം കഴിഞ്ഞതുപോലൊരു ഫീൽ തോന്നുന്നില്ല. ഒന്നുകൂടി ആ ദിവസം റിക്രീയേറ്റ് ചെയ്യാൻ തോന്നുന്നുണ്ട്. ഒന്നാം വിവാഹ വാർഷികമായതുകൊണ്ട് വെഡ്ഡിങ് ആനിവേഴ്സറി ഫോട്ടോഷൂട്ട് ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷെ പറ്റിയില്ല കാരണം ഞങ്ങളുടെ വല്യപ്പച്ചൻ പെട്ടന്ന് മരിച്ചുപോയി. അതൊരു വലിയ ഷോക്കായിരുന്നു. അതൊരു വലിയ നഷ്ടമായിരുന്നു. വല്യപ്പച്ചൻ വയ്യാതെ കിടക്കുകയായിരുന്നു. പിന്നെ ഞങ്ങൾ വല്യപ്പച്ചന്റെ മരണശേഷമല്ല മാലി ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചത്.
രണ്ട് മാസം മുമ്പ് പ്ലാൻ ചെയ്ത് ടിക്കറ്റ് എടുത്തിരുന്നു. അതുകൊണ്ടാണ് വല്യപ്പച്ചൻ മരിച്ച ദിവസങ്ങൾ കഴിയും മുമ്പ് ഇങ്ങനെ പോകേണ്ടി വന്നത്. കാൻസൽ ചെയ്യാൻ പറ്റുന്ന സാഹചര്യവുമായിരുന്നില്ല. വല്യപ്പച്ചൻ എനിക്ക് ലൈഫിൽ ഏറെ പ്രിയപ്പെട്ട ആളായിരുന്നു.’ ‘എനിക്ക് ലൈഫിൽ ആദ്യമായി ഒരു ബാങ്ക് അകൗണ്ട് തുടങ്ങി തന്നത് വല്യപ്പച്ചനാണ്. എട്ടിൽ പഠിക്കുമ്പോഴായിരുന്നു. സേവിങ്സ് തുടങ്ങണമെന്നെല്ലാം അദ്ദേഹം പറഞ്ഞ് തന്നിരുന്നു. കറങ്ങാനും സിനിമ കാണാനുമൊക്കെ വല്യപ്പച്ചൻ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു.
വീട്ടുകാർ അനുവാദം നൽകിയത് കൊണ്ടാണ് മാലിദ്വീപിലേക്ക് പോകാം ടിക്കറ്റ് കാൻസൽ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞുവെന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ‘മാലിദ്വീപിൽ വന്നപ്പോൾ പാസ്പോർട്ടിൽ വെഡ്ഡിങ് ഡേറ്റിൽ തന്നെ സ്റ്റാമ്പ് വാങ്ങാൻ സാധിച്ചപ്പോൾ സന്തോഷം തോന്നി. എല്ലാ വെഡ്ഡിങ് ആനിവേഴ്സറിക്കും ഓരോ രാജ്യത്ത് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’ ആലിസും സജിനും പറഞ്ഞു. സ്കൂബ ഡൈവിങ് ചെയ്ത സന്തോഷവും ഇരുവരും പങ്കുവെച്ചു. മാലി ദ്വീപിലെ ആളുകൾക്കൊപ്പം ഇരുവരും വിവാഹ വാർഷികത്തിന്റെ കേക്ക് മുറിച്ചതും വീഡിയോയിൽ കാണാം.
