Connect with us

ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽ സാരി, വെള്ള കുർത്തയും കസവ്മുണ്ടും ധരിച്ച് മനോജ്; പൗർണമി തിങ്കൾ താരം ​ഗൗരി കൃഷ്ണൻ വിവാഹിതരായി; ചിത്രങ്ങൾ കാണാം

Malayalam

മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണ വിവാഹിതയായി. ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ​ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി ​വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ​ഗൗരിയുടെ വീട്ടിൽ നടന്നത്. ഹൽദി,റിസപ്ഷൻ, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകൾ ​ഗൗരി ‌തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണ സീരിയൽ രംഗത്തേക്ക് എത്തിയത്. കാണാക്കണ്‍മണി, മാമാങ്കം, അയ്യപ്പ ശരണം തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലെ പൗർണ്ണമായായി എത്തിയാണ് ഗൗരി പ്രേക്ഷകരുടെ സ്വന്തം താരമായത്. സീരിയലിൽ വിഷ്‍ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന നടൻ. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

More in Malayalam

Trending

Recent

To Top