Malayalam Breaking News
കാമുകന് രണ്‍ബീറിന് ആലിയയുടെ ക്യൂട്ട് പിറന്നാള്‍ സമ്മാനം….
കാമുകന് രണ്‍ബീറിന് ആലിയയുടെ ക്യൂട്ട് പിറന്നാള്‍ സമ്മാനം….
കാമുകന് രണ്‍ബീറിന് ആലിയയുടെ ക്യൂട്ട് പിറന്നാള്‍ സമ്മാനം….
ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഈ താരജോഡികളുടെ അരങ്ങേറ്റം താരകുടുംബത്തില്‍ നിന്നും താരങ്ങളായായിരുന്നു. എന്നാല്‍ ഇരുവരും ആരാധകരുടെ പ്രിയ താരങ്ങളായി മാറി.
ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പ്രത്യക്ഷമായത് മുതല്‍ തന്നെ അതു മറച്ചു വെയ്ക്കാതെ പൊതു പരിപാടികളിലും മറ്റു ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് എത്തി പ്രണയം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ രണ്‍ബീറിന്റെ പിറന്നാളിന് ക്യൂട്ട് സമ്മാനവുമായാണ് ആലിയ എത്തിയിരിക്കുന്നത്.
ആലിയയുടെ ഈ സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹാപ്പി ബര്‍ത്ത്ഡേ സണ്‍ഷൈന്‍ എന്ന അടിക്കുറിപ്പിനൊപ്പം മനോഹരമായൊരു ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആലിയയുടെ ഈ സ്ന്ഹ സമ്മാനം ആരാധകരും ഏറ്റെടുത്തു.
ഇരുവരുടെയും പ്രണയത്തിന് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമില്ലെങ്കിലും ഇരു കുടുംബങ്ങളും രണ്‍ബീര്‍-ആലിയ പ്രണയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ആരാധകര്‍ വിചാരിക്കുന്നതിലും മുമ്പു തന്നെ വിവാഹം ഉണ്ടാകുമെന്നും നേരത്തെ ആലിയ പറഞ്ഞിട്ടുണ്ട്. അയാന് മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഇവിടെ വെച്ചു തന്നെയാണ് ഇരുവരും പ്രണയത്തിലാകുന്നതും. ദീപിക, കത്രീന, മഹീറ എന്നിവരാണ് റണ്‍ബീറിന്റെ മുന്‍കാമുകിമാര്‍. സിദ്ധാര്‍ത്ഥായിരുന്നു ആലിയയുടെ മുന്‍ കാമുകന്.
Alia Bhatt s surprise gift to Ranbir Kapoor
