Bollywood
ഇത്തവണ ദീപാവലി ആഘോഷം ബെഡില്‍; ചിത്രങ്ങളുമായി ആലിയ
ഇത്തവണ ദീപാവലി ആഘോഷം ബെഡില്‍; ചിത്രങ്ങളുമായി ആലിയ
ബോളിവുഡ് താരങ്ങളുടെ ദീപാവലി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് ദീപാവലി ദിവസത്തില്‍ കിടക്കയില്‍ തന്റെ വളര്‍ത്തുപൂച്ച എഡ്വേര്‍ഡിനൊപ്പം കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ആലിയ കപൂർ ഇത്തവണ ആശംസ അറിയിച്ചത്. ഇത്തവണ ദീപാവലി ആഘോഷം ബെഡില്‍ ആണെന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്റെ ചിത്രവും പങ്കുവച്ചാണ് താരം എല്ലാവര്ക്കും ഹാപ്പി ദീപാവലി ആശംസിച്ചത്.
കരീന കപൂര്‍, കരീഷ്മ കപൂര്‍, നീതു കപൂര്‍ തുടങ്ങിയവരൊക്കെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ഏപ്രില്‍ 14- നായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണില്‍ ആലിയ ആണ് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
അതേസമയം ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര’ മികച്ച വിജയം നേടിയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായതും. അതുകൊണ്ട് തന്നെ ഈ ചിത്രം ഏറെ സ്പെഷ്യലാണെന്നാണ് ആലിയ പറയുന്നത്.
ഇതിനിടെ താരം സ്വന്തമായി മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും തുടങ്ങിയിട്ടുണ്ട്. ‘എഡമമ്മ’ എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകളും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
