Connect with us

എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ; ഐശ്വര്യ റായ്‌ക്ക് വിമര്‍ശനം

Bollywood

എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ; ഐശ്വര്യ റായ്‌ക്ക് വിമര്‍ശനം

എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ; ഐശ്വര്യ റായ്‌ക്ക് വിമര്‍ശനം

ഐശ്വര്യ റായ്യുടേയും അഭിഷേക് ബച്ചൻെറയും മകൾ ആരാധ്യ ബച്ചനും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ ഇവരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മയുടെ കൈപ്പിടിച്ചു നടക്കുന്ന ആരാധ്യ, ബ്ലാക്ക് വസ്ത്രത്തില്‍ സുന്ദരിയായിരിക്കുന്ന ഐശ്വര്യ, സ്‌പോര്‍ട്ടിങ്ങ് വസ്ത്രമണിഞ്ഞ അഭിഷേക്ക് എന്നിവരെ വീഡിയോയില്‍ കാണാം.

എന്നാൽ മകളുടെ കൈപിടിച്ച് നടന്ന ഐശ്വര്യ റായ്ക്കെതിരെ വിമർശനവും തലപൊക്കിയിരിക്കുകയാണ്
എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. ”അവര്‍ എനതിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ” എന്നാണ് ഒരാള്‍ വീഡിയോയ്ക്കു താഴെ കുറിച്ചത്.

”ടീനേജിലേക്കു കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത്” എന്നും പലരും ചോദിക്കുന്നുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാനായി അവധിയ്ക്ക് പോകുകയാണ് മൂന്നു പേരും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നവംബര്‍ ഒന്നാം തീയതിയാണ് ഐശ്വര്യയുടെ പിറന്നാള്‍. അതേസമയം, മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തില്‍ നന്ദിനി, ഊമൈറാണി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായാണ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഐശ്വര്യ കാഴ്ചവച്ചത്.

More in Bollywood

Trending

Recent

To Top