Bollywood
സാരിയിൽ അതീവ സുന്ദരിയായി സുഹാന ഖാൻ, ഷാരൂഖാൻ നൽകിയ കമന്റ് കണ്ടോ?
സാരിയിൽ അതീവ സുന്ദരിയായി സുഹാന ഖാൻ, ഷാരൂഖാൻ നൽകിയ കമന്റ് കണ്ടോ?
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദീപാവലി പാർട്ടിയിൽ പങ്കെടുക്കാൻ പോവുന്നതിനു മുൻപായി പകർത്തിയ തന്റെ സാരി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് സുഹാന ഇപ്പോൾ. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയാണ് സുഹാന അണിഞ്ഞിരിക്കുന്നത്.
മകളുടെ ചിത്രത്തിന് ഷാരൂഖ് ഖാൻ നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “അവർ വളരുന്ന വേഗത, സമയത്തിന്റെ നിയമങ്ങളെ ധിക്കരിക്കുന്നു. വളരെ ഗംഭീരവും മനോഹരവുമായിരിക്കുന്നു (നീ തന്നെയാണോ സാരി ഉടുത്തത്??!! ),” എന്നാണ് ഷാരൂഖ് കുറിച്ചത്. അമ്മ ഗൗരി ഖാനാണ് സാരി ഉടുപ്പിച്ച് തന്നതെന്ന് സുഹാന കഉരിക്കുന്നു. “സാരികൾ കാലാതീതമാണ്” എന്നാണ് ചിത്രത്തിനു താഴെ ഗൗരി ഖാന്റെ കമന്റ്.
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് സുഹാന ഖാൻ.
മുംബൈയിലെ ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയ സുഹാന, പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ആർഡിങ്‌ഗ്ലി കോളേജിലാണ് സുഹാന ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.
അഭിനയത്തിലെ തന്റെ കഴിവ് സുഹാന ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫിലിമുമായി ബന്ധപ്പെട്ട ഒരു കോഴ്സും സുഹാന പൂർത്തിയാക്കിയിരുന്നു.