Connect with us

കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും… സംഘി ഡാ!!! വാക്ക് പാലിച്ച്‌ അലി അക്ബര്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ…

Malayalam

കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും… സംഘി ഡാ!!! വാക്ക് പാലിച്ച്‌ അലി അക്ബര്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ…

കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും… സംഘി ഡാ!!! വാക്ക് പാലിച്ച്‌ അലി അക്ബര്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ…

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച്‌ അലി അക്ബര്‍ രംഗത്തെത്തിയത്. അലി അക്ബറിന്റെ പോസ്റ്റിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. പറഞ്ഞ വാക്ക് പാലിച്ച താരത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച്‌ അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു. കൂടാതെ ചിത്രം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കുകയും ചെയ്തു. കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച്‌ സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചിരുന്നത്.

അലി അക്ബറുടെ ഫേസ്ബുക് കുറിപ്പിലൂടെ…

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം… കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം..

ali akbar facebook post

More in Malayalam

Trending

Recent

To Top