Connect with us

എല്ലാ ദിവസവും മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. – പ്രിത്വിരാജിന്റെ അല്ലിക്ക് അഞ്ചാം പിറന്നാൾ !

Malayalam Breaking News

എല്ലാ ദിവസവും മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. – പ്രിത്വിരാജിന്റെ അല്ലിക്ക് അഞ്ചാം പിറന്നാൾ !

എല്ലാ ദിവസവും മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. – പ്രിത്വിരാജിന്റെ അല്ലിക്ക് അഞ്ചാം പിറന്നാൾ !

ആരാധകരെന്നും കാത്തിരിക്കാറുണ്ട് പ്രിത്വിരാജിന്റെ ഓരോ വിശേഷങ്ങൾക്കായും. ആ കുടുംബവും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് . ഇന്ന് പ്രിത്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃത അഞ്ചാം വയസ് പൂർത്തിയാക്കുമ്പോൾ ആ വിശേഷവും ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് പ്രിത്വിരാജ്ഉം ഭാര്യ സുപ്രിയയും.

“ജന്മദിനാശംസകള്‍ അല്ലി! എല്ലാ ദിവസവും മമ്മയും ദാദയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ എന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്, എല്ലായ്പ്പോഴും ഡാഡയുടെ ഏറ്റവും വലിയ വിജയമായിരിക്കും! PS: എല്ലാ ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി ഒരു വലിയ നന്ദി പറയുന്നു!,” എന്നായിരുന്നു പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

“ഞങ്ങളുടെ ജീവിതത്തിന്റെ സ്നേഹത്തിനും വെളിച്ചത്തിനും ജന്മദിനാശംസകള്‍! നിനക്ക് 5 വയസ്സ് തികയുമ്ബോള്‍, വേഗത്തില്‍ കടന്നു പോകുന്ന ഈ സമയത്തെ നോക്കി ആശ്ചര്യപ്പെടാതിരിക്കാന്‍ എനിക്കാകില്ല. ആശുപത്രിയില്‍ നിന്നും നിന്നെ പുതപ്പില്‍ പൊതിഞ്ഞ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ദയവുള്ളവളായും ശക്തവും സ്വതന്ത്രയും ധീരയുമായ ഒരു പെണ്‍കുട്ടിയായി നീ വളരട്ടെ എന്നാശംസിക്കുന്നു,” എന്ന് സുപ്രിയയും കുറിച്ചു.

alankrita menon prithviraj 5th birthday

More in Malayalam Breaking News

Trending