Connect with us

അജയ് ദേവ്ഗണുമായി മത്സരമില്ല; ആരാധകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് അക്ഷയ് കുമാര്‍

News

അജയ് ദേവ്ഗണുമായി മത്സരമില്ല; ആരാധകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് അക്ഷയ് കുമാര്‍

അജയ് ദേവ്ഗണുമായി മത്സരമില്ല; ആരാധകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് അക്ഷയ് കുമാര്‍

പ്രഖ്യാപനം മുതലേ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെ ‘രാംസേതു’വും അജയ് ദേവ്ഗണിന്റെ ‘താങ്ക് ഗോഡും’. രണ്ട് ചിത്രങ്ങളും ദീപാവലി റിലീസായി ഒക്ടോബര്‍ 25നാണ് തിയറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ഇരുചിത്രങ്ങള്‍ക്കും ലഭിക്കുന്നത്.

സിനിമകള്‍ ഒന്നിച്ച് പ്രദര്‍ശനത്തിനെത്തുമ്പോള്‍ യാതൊരു ഭയവുമില്ലെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്നും പ്രേക്ഷകര്‍ തങ്ങള്‍ക്ക് ഇഷ്ടമുളളത് കാണുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. കൂടാതെ ഉത്സവനാളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമ ആസ്വദിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അജയ് ദേവ്ഗണ്‍ ചിത്രമായ താങ്ക് ഗോഡുമായി ഒരു മത്സരവുമില്ല. ഒരേ ദിവസം റിലീസിനെത്തുന്ന രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് ഇവ. ഇത് പണ്ടും സംഭവിച്ചതാണ്. ഭാവിയിലും സംഭവിക്കും. ആരാധകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കും. രണ്ടും കാണുക. ഉത്സവനാളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമ ആസ്വദിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം’എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ഇതാദ്യമായിട്ടല്ല അജയ് ദേവ്ഗണും അക്ഷയ് കുമാറും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നത്. ഇതിന് മുന്‍പ് 1998, 2009, 2010ലും താരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിച്ച് പ്രദര്‍ശനത്തിന് എത്തിയിരുന്നു.

More in News

Trending