Connect with us

വീണ്ടും ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി എത്തി ജോണി ഡെപ്പ്, ഇത്തവണത്തെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

News

വീണ്ടും ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി എത്തി ജോണി ഡെപ്പ്, ഇത്തവണത്തെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

വീണ്ടും ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി എത്തി ജോണി ഡെപ്പ്, ഇത്തവണത്തെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി എത്തി കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ ജോണി ഡെപ്പിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമേരിക്കന്‍ ഫാന്റസി സീരീസ് ചിത്രമായ ‘ പൈറേറ്റ്‌സ് ഓഫ് കരീബിയനി’ല്‍ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപത്തോട് സാദൃശ്യമുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്.

ജോണി ഡെപ്പ് അദ്ദേഹത്തിന്റെ കടുത്ത ആരാധകരോട് സംസാരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വന്നതിനെതുടര്‍ന്നാണ് ആരാധകര്‍ക്ക് ‘ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ’ കാണാനായത്. ക്ലീന്‍ ഷേവ് ചെയ്ത,് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാത്ത രൂപത്തിലാണ് താരം പ്രത്യക്ഷ്യപ്പെട്ടിരിക്കുന്നത്.

ക്രിസ്റ്റിന കെല്ലി പങ്കുവച്ച വീഡിയോക്ക് 1500ലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. വീഡിയോയില്‍ ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹം സംസാരിച്ചത്. മറ്റൊരു സമൂഹമാധ്യമ പോസ്റ്റില്‍ ജോണി ഡെപ്പ് ആരാധികക്കും മകനും ആശംസകള്‍ നേരുന്നതും കാണാം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ആംബര്‍ ഹേര്‍ഡുമായി ബന്ധപ്പെട്ട് കേസിലായിരുന്നു താരം. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്. 2018ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല.

എന്നാല്‍, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നല്‍കി. 2015ലായിരുന്നു ഇവരുടെ വിവാഹം.

അടുത്ത കാലത്ത് അമേരിക്കയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി കേസാണിത്. വിചാരണ തത്സമയം സംപ്രേഷണം ചെയ്യുക കൂടി ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ സമാന്തര വിചാരണയും നടന്നു. ഡെപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഹേര്‍ഡ് കോടതിയില്‍ ഉന്നയിച്ചത്. ഹ്രസ്വകാല ദാമ്പത്യത്തിലുടനീളം താന്‍ കടുത്ത ശാരീരിക, മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേര്‍ഡ് വാദിച്ചു. ഡെപ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറഞ്ഞു.

അതേസമയം, ഡെപ്പ് ആരോപണങ്ങളെല്ലാം തള്ളി. ഹേര്‍ഡിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ സാധിച്ചതോടെ വിധി ഡെപ്പിന് അനുകൂലമായി. ലേഖനത്തിലെ മൂന്ന് പരാമര്‍ശങ്ങള്‍ വ്യക്തിഹത്യയാണെന്ന് ന്യായാധിപര്‍ അംഗീകരിച്ചു. ജൂണ്‍ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേര്‍ഡ് നല്‍കിയ കേസുകളില്‍ ഒന്നിന് അവര്‍ക്ക് അനുകൂലമായും വിധിയെഴുതി. 2 മില്യണ്‍ നഷ്ടപരിഹാരമാണ് ഹേര്‍ഡിന് കോടതി നല്‍കിയത്.

More in News

Trending

Recent

To Top