News
260 കോടിയുടെ സ്വകാര്യ ജെറ്റ് സ്വന്തമാക്കി അക്ഷയ് കുമാര്‍?; പ്രതികരണവുമായി നടന്
260 കോടിയുടെ സ്വകാര്യ ജെറ്റ് സ്വന്തമാക്കി അക്ഷയ് കുമാര്‍?; പ്രതികരണവുമായി നടന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 260 കോടി വിലയുള്ള സ്വകാര്യ ജെറ്റ് താരം വാങ്ങിയതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇതേകുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്.
‘ലയര്‍.., ലയര്‍ പാന്റ് ഓണ്‍ ഫയര്‍! ഇങ്ങനെ നിങ്ങള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടോ? ചില ആളുകള്‍ ഇനിയും വളര്‍ന്നിട്ടില്ല. അത്തരക്കാരെ വെറുതെ വിടാനുളള മാനസികാവസ്ഥയിലല്ല ഞാന്‍. അടിസ്ഥാനരഹിതമായ നുണകള്‍ എഴുതിയാല്‍ ഞാന്‍ പ്രതികരിക്കും’, എന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
തന്നെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ പറയുന്നവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ട്വിറ്ററില്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം.
നിലവില്‍ രാം സേതു എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്നത്. ഒക്ടോബര്‍ 25ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് ശര്‍മയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
അടുത്തിടെ റിലീസ് ചെയ്ത അ ക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ വന്‍ പരാജയമാണ് നേരിട്ടത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ‘കട്പുത്ലി’യാണ് ഏറ്റവും ഒടുവില്‍ നടന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.
