Connect with us

ഊബര്‍ ഡ്രൈവര്‍ മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; രാത്രി നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി മാനവ നായിക്

News

ഊബര്‍ ഡ്രൈവര്‍ മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; രാത്രി നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി മാനവ നായിക്

ഊബര്‍ ഡ്രൈവര്‍ മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; രാത്രി നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി മാനവ നായിക്

മറാത്തി, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും സംവിധായികയുമാണ് മാനവ നായിക്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ടാക്‌സിയില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഊബര്‍ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് മാനവ നായിക് പറയുന്നത്.

ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇത് ആരാധകരെ അറിയിച്ചത്. പിന്നാലെ സംഭവത്തെ സിറ്റി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണര്‍ വിശ്വാസ് നംഗ്രെ പാട്ടീല്‍ മറുപടി നല്‍കി.

മാനവയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

വീട്ടിലേക്ക് പോകാന്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നിന്ന് രാത്രി 8.15നാണ് വണ്ടി വിളിച്ചത്. അവര്‍ വണ്ടിയില്‍ ഇരിക്കുമ്പോള്‍, െ്രെഡവര്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. െ്രെഡവിംഗിനിടെ ഫോണ്‍ ചെയ്യുന്നതില്‍ മാനവ എതിര്‍പ്പ് പ്രകടിപ്പിച്ചു. െ്രെഡവര്‍ പല തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു. ഇടയ്ക്ക് ഒരു ട്രാഫിക് പൊലീസുകാരന്‍ വണ്ടി നിര്‍ത്തിച്ച് ഫോട്ടോയെടുക്കുകയും ചെയ്‌തെന്ന് മാനവ പോസ്റ്റില്‍ പറയുന്നു.

െ്രെഡവര്‍ ട്രാഫിക് പൊലീസുകാരനോട് തര്‍ക്കം തടങ്ങി. വാഹനത്തിന്റെ ചിത്രമെടുത്തു കഴിഞ്ഞതിനാല്‍ പോകാന്‍ അനുവദിക്കണമെന്ന് ട്രാഫിക് പൊലീസുകാരനോട് നടി ആവശ്യപ്പെട്ടു. ക്യാബ് െ്രെഡവര്‍ ദേഷ്യപ്പെടുകയും, 500 രൂപ പിഴ അടയ്ക്കുമോ എന്ന് ചോദിച്ച് ആക്രോശിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും മാനവ പറയുന്നു.

തര്‍ക്കത്തിനിടെ, നടി െ്രെഡവറോട് വണ്ടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു, എന്നാല്‍ അദ്ദേഹം ബികെസിയിലെ ഇരുണ്ട സ്ഥലത്ത് വാഹനം നിര്‍ത്തി. തുടര്‍ന്ന് െ്രെഡവര്‍ വാഹനം വേഗത്തിലാക്കി ചുനഭട്ടി റോഡിനും പ്രിയദര്‍ശനി പാര്‍ക്കിനും ഇടയിലുള്ള വഴിയിലേക്ക് പോയി. നടി സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ യുബര്‍ സേഫ്റ്റി ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചു.

ഹെല്‍പ്പ് ലൈന്‍ എക്‌സിക്യുട്ടീവിനൊപ്പം സംസാരിച്ചുകൊണ്ടിരുന്നതിനിടെ െ്രെഡവര്‍ വീണ്ടും വാഹനത്തിന്റെ വേഗത കൂട്ടിയെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. െ്രെഡവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് ചെയ്തില്ലെന്നും ഫോണില്‍ ആരെയോ വിളിക്കുകയാണ് ചെയ്തതെന്നും മാനവ പറയുന്നു. താന്‍ ഭയന്നു, സഹായത്തിനായി നിലവിളിക്കാന്‍ തുടങ്ങി. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേരും ഒരു ഓട്ടോറിക്ഷാ െ്രെഡവറും ചേര്‍ന്ന് കാര്‍ െ്രെഡവറെ വളയുകയും ത്തനെ രക്ഷപ്പെടുത്തുകയുമായിരുന്നെന്നും താരം പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top