കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്കുമാര്‍ ഇന്ത്യന്‍ പൗരത്വം നേടി 2019 ഇലക്ഷനില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും… കൂടുതല്‍ സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ബിജെപി ലിസ്റ്റില്‍
കനേഡിയന്‍ പൗരത്വമുള്ള ബോളിവുഡ് താരം അക്ഷയ്കുമാര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ശേഷം അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേയ്ക്കുമെന്ന് സൂചന. പഞ്ചാബിലോ ഡല്‍ഹിലോ നിന്നാകും അക്ഷയ് കുമാറിനെ മത്സരിപ്പിക്കുക. എന്നാല്‍ അക്ഷയ്കുമാറോ താരത്തോടടുത്ത വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ബോളിവുഡ് താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, നവസംരംഭകര്‍ എന്നിവരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
അക്ഷയ്കുമാറിനെ കൂടാതെ അനുപം ഖേര്‍, നാനാ പടേക്കര്‍, പരേഷ് റാവല്‍ എന്നിരും ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങുമെന്നാണ് സൂചന. ഗായകരായ മനോജ് തിവാരി, ബാബുള്‍ സുപ്രിയോ, എഴുത്തുകാരന് പ്രതാപ് സിന്‍ഹ എന്നിവരും ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...