മോഹന്‍ലാലിന്റെ ആക്ഷന്‍ പ്രകടനത്തിൽ വിസ്മയിച്ച് സുനില്‍ റോഡ്രിഗസ്
2018 താരരാജാക്കന്മാരുടെ വർഷമാണ്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ആരാധകർ കാത്തിരിക്കുന്നത്. നീരാളിയിൽ മോഹൻലാലിന്റെ വിസ്മയിക്കുന്ന പ്രകടനങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
പ്രശസ്ത ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനിൽ റോഡ്രിഗസാണ് മോഹൻലാലിൻറെ വിസ്മയ ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
മോഹൻലാൽ ആക്ഷൻ സീനുകളിൽ അസാമാന്യ മെയ് വഴക്കവും തന്മയത്വവുമാണ് താരം കാഴ്ച്ചവെച്ചതെന്ന് റോഡ്രിഗസ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. റോഡ്രിഗസിന്റെ അഭിനന്ദനം അറിഞ്ഞ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഹാപ്പി ന്യൂ ഇയര്‍, സ്ലംഡോഗ് മില്ല്യണയര്‍, സിങ്കം റിട്ടേണ്‍സ് എന്നീ ചിത്രങ്ങളില്‍ സുനിലാണ് ആക്ഷനൊരുക്കിയിരിക്കുന്നത്.
മോഹൻലാൽ സിനിമക്ക് വേണ്ടിയുള്ള അർപ്പണബോധം സിനിമ മേഖലയിലെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. സൂക്ഷ്മമായ ചലനങ്ങള്‍ അതിസാഹസിക പ്രതലത്തില്‍ ചെയ്ത് ഫലിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് സുനില്‍ ഈ ചിത്രത്തിനായി ഏറ്റെടുത്തിരുന്നതെന്നും അത് വളരെ നന്നായിതന്നെ അദ്ദേഹം ചെയ്യുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇന്നു പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാല്‍, നദിയ മൊയ്തു, പാര്‍വ്വതി എന്നിവരാണ് പോസ്റ്ററിലുള്ളത്.ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.