ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അക്ഷയ് കുമാര്‍; പരസ്യങ്ങളില്‍ നിന്ന് മാത്രം കിട്ടിയത് കോടികള്‍; പട്ടികയില്‍ ഈ താരങ്ങളും
ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അക്ഷയ് കുമാര്‍; പരസ്യങ്ങളില്‍ നിന്ന് മാത്രം കിട്ടിയത് കോടികള്‍; പട്ടികയില്‍ ഈ താരങ്ങളും
ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അക്ഷയ് കുമാര്‍; പരസ്യങ്ങളില്‍ നിന്ന് മാത്രം കിട്ടിയത് കോടികള്‍; പട്ടികയില്‍ ഈ താരങ്ങളും
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ 2022 അവസാനിക്കാനിരിക്കെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്സ്.
ഇന്ത്യയില്‍ 2022 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് അക്ഷയ് കുമാര്‍ ആണ്. ടെലിവിഷന്‍ പരസ്യ ചിത്രങ്ങളുടെ ആകെ എണ്ണത്തില്‍ 7 ശതമാനം പരസ്യങ്ങളില്‍ അക്ഷയ് കുമാറാണ് വേഷമിട്ടിരിക്കുന്നത്. ഇതില്‍ നിന്നും കോടികളാണ് പ്രതിഫലമായി താരം കൈപ്പറ്റിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍.
പട്ടികയില്‍ അക്ഷയ് കുമാറിന് പിന്നാലെ വിദ്യാബാലനും അമിതാഭ് ബച്ചനാണ്. രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, സാറ അലി ഖാന്, കത്രീന കൈഫ്, കൃതി സാനന്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. രക്ഷാബന്ധന്, രാമസേതു എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെ അവസാനം പുറത്ത് ഇറങ്ങിയ ചിത്രങ്ങള്‍.
ആനന്ദ് എല്‍. റായ് ആണ് രക്ഷാബന്ധന് സംവിധാനം ചെയ്തത്. കോമഡിഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാര്‍ എത്തിയത്. ഭൂമി പട്നേകര്‍ നായികായെത്തിയ ചിത്രം നിര്‍മിച്ചത് സംവിധായകന് ആനന്ദ് എല്‍. റായും അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയുമാണ്.
ഒരു പുരാവസ്തു ഗവേഷകന്റെ വേഷമാണ് രാമസേതുവില്‍ അക്ഷയ് കുമാര്‍ കൈകാര്യം ചെയ്തത്. അഭിഷേക് ശര്‍മയാണ് സംവിധായാകന്. ജാക്വലിന് ഫെര്‍ണാണ്ടസ്, നുഷ്രത്ത് ബറൂച്ച, നാസര്‍, സത്യദേവ് തുടങ്ങിയവരും സിനിമയില്‍ അണിനിരന്നു. ദീപാവലി റിലീസായി ചിത്രം ഒക്ടോബര്‍ 25നായിരുന്നു റിലീസ്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...