ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍; നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുത്തു
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍; നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുത്തു
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍; നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുത്തു
രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയ കേസില്‍ െ്രെഡവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരിയായ ഈശ്വരി, െ്രെഡവര്‍ വെങ്കിടേശന് എന്നിവരാണ് പോലീസ് പിടിയിലായത്.
ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുതത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നത്.
വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങള്‍ വിറ്റാണ് ഇവര്‍ ചെന്നൈയില്‍ വീട് പോലും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 2019ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ആഭരണങ്ങള്‍ അവസാനമായി അണിഞ്ഞത്.
പിന്നീട് ചെന്നൈയിലെ സെന്റ്.മേരീസ് റോഡിലുള്ള കൃപ അപ്പാര്‍ട്ട്മെന്റിലെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രില്‍ മാസത്തില്‍ പോയസ് ഗാര്‍ഡനിലുള്ള തന്റെ വീട്ടിലേക്ക് ലോക്കര്‍ മാറ്റി. സെന്റ് മേരീസ് റോഡിലുള്ള അപാര്‍ട്മെന്റിലായിരുന്നു ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.
ഈ വര്‍ഷം ഫെബ്രുവരി 10 ന് ലോക്കര്‍ തുറന്നപ്പോള്‍, വിവാഹം കഴിഞ്ഞ് 18 വര്‍ഷമായി സ്വരുക്കൂട്ടിയ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തി.ഡയമണ്ട് സെറ്റുകള്‍, പരമ്പരാഗത സ്വര്‍ണാഭരണങ്ങള്‍, നവരത്നം സെറ്റുകള്‍, വളകള്‍, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവന് സ്വര്‍ണം എന്നിവയാണ് മോഷണം പോയത്. തന്റെ വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും െ്രെഡവര്‍ വെങ്കിടിനെയും സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയില്‍ പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...