Connect with us

മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്; അന്തരിച്ചുവെന്ന വാര്‍ത്ത തള്ളി നടന്‍

Actor

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കോട്ട ശ്രീനിവാസ റാവു. അടുത്തിടെ നടന്‍ അന്തരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.

ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളുടെ ജീവിതംവെച്ച് കളിക്കരുതെന്നും റാവു ആവശ്യപ്പെട്ടു.

‘എന്റെ മരണം ചിലര്‍ പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്. വ്യാജമരണവാര്‍ത്തകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു.’ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

നിരവധി തെലുങ്ക് ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും പ്രശസ്തി നേടിയ നടനാണ് കോട്ട ശ്രീനിവാസ റാവു. തമിഴില്‍ വിക്രം നായകനായ ‘സാമി’യിലെ പെരുമാള്‍ പിച്ചൈ, വിജയ് ചിത്രം ‘തിരുപ്പാച്ചി’യിലെ സണിയന്‍ സഗഡൈ എന്നീ വില്ലന്‍വേഷങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.

More in Actor

Trending