Tamil
ഔദ്യോഗികമായി വേർപിരിഞ്ഞ് ധനുഷും ഐശ്വര്യയും!
ഔദ്യോഗികമായി വേർപിരിഞ്ഞ് ധനുഷും ഐശ്വര്യയും!
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാൻ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിൽ എത്തുന്നത്. നടനെന്ന നിലയിൽ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവർത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ രണ്ടാളും ഔദ്യോഗികമായി വേർപിരിഞ്ഞിരിക്കുകയാണ്.
വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്.
മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാൽ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന തരത്തിൽ അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. നവംബർ 21 ന് ഇരുവരും കോടതിയിൽ എത്തി. ഇന്നാണ് വിവാഹമോചന വിധി വന്നത്. വേർപിരിയുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.
ധനുഷിന്റെ പിതാവ് കസ്തൂരി രാജയടക്കം അവരുടെ തീരുമാനത്തെ തള്ളിപ്പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളേയുള്ളൂ. ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല എന്നാണ് കസ്തൂരി രാജ അന്ന് പറഞ്ഞിരുന്നത്.
സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷം.., വളർച്ചയുടെയും മനസ്സിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തു പോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ എന്നായിരുന്നു ധനുഷ് അറിയിച്ചിരുന്നത്.
നേരത്തെ ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. ധനുഷിന്റെ കരിയരിൽ വലിയ പിന്തുണ ഐശ്വര്യ രജിനികാന്ത് നൽകിയിരുന്നു. വേർപിരിഞ്ഞെങ്കിലും രണ്ട് പേരും ഇന്നും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നാണ് വിവരം. വിവാഹമോചനത്തെക്കുറിച്ച് ധനുഷോ ഐശ്വര്യയോ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
ധനുഷ് വ്യക്തി ജീവിതത്തിന് സമയം കൊടുക്കാത്തതും മുഴുവൻ സമയവും കരിയറിന് വേണ്ടി മാറ്റി വെച്ചതുമാണ് വേർപിരിയലിന് കാരണമായതെന്ന് നേരത്തെ ഗോസിപ്പ് വന്നിരുന്നു. ഇതിന് മുമ്പ് ധനുഷ് ചില നടിമാരുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോഴൊന്നും ഐശ്വര്യയുമായുള്ള വിവാഹബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല. അതിനാൽ തന്നെ എന്താണ് വിവാഹമോചനത്തിന് കാരണമായ വിഷയം എന്നറിയാൻ ആരാധകർക്ക് കൗതുകമുണ്ട്.
നേരത്തെ, ധനുഷും ഐശ്വര്യ രജനികാന്തിനേക്കാൾ പത്തിരട്ടി ലാളിത്യമുള്ള ആളാണ് ഐശ്വര്യ എന്നാണ് ധനുഷ് പറഞ്ഞത്. രജനികാന്തിൻറെ മകൾ ആയത് കൊണ്ടാണോ മുൻ ഭാര്യയോടുള്ള താൽപര്യത്തിന് കാരണം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
“ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്‌ടമായിരുന്നു. അവളുടെ അച്ഛൻ (രജനികാന്ത്) സിംപിളാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഐശ്വര്യ അവളുടെ പിതാവിനേക്കാൾ 100 മടങ്ങ് ലളിതമാണ്. ഐശ്വര്യ എല്ലാവരെയും തുല്യരായി കാണുന്നു. ആരുമായും ചങ്ങാത്തം കൂടുമെന്നുമാമാണഡ