റൊമാന്റിക്കിൽ ഐശ്വര്യയെ കടത്തിവെട്ടാൻ ആരുമില്ല! യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ച് ഗാനം..
മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി മായനദിയിലെ ഐശ്വര്യ അവതരിപ്പിച്ച അപർണ്ണ എന്ന അപ്പു കഥാപാത്രം താരത്തെ പ്രിയങ്കരിയാക്കി. എന്നാൽ ഇപ്പോൾ ഇതാ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം.
വിശാല്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘ആക്ഷനി ലാണ് താരം എത്തുന്നത് . ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനമാണ് പുറത്തിറങ്ങിയത്. ”അഴകേ” എന്ന തുടങ്ങുന്ന റൊമാന്റിക് ഗാനം യുട്യൂബ് ട്രെൻഡിലുംമുന്നിലാണ് . ഹിപ്ഹോപ് തമിഴ രചിച്ച് ഈണം പകര്‍ന്ന ഗാനം നകുല്‍ അബ്യങ്കര് ആണ് ആലപിച്ചിരിക്കുന്നത്. സിനിമയിൽ കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത് . തമന്നയാണ് ചിത്രത്തിൽ നായിക. വിശാലും ഐശ്വര്യയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് പാട്ടിലിലുള്ളത്.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം ട്രൈഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര് രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസിനെത്തുന്നത് .
ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി . ഞണ്ടുകളുടെ നാട്ടിൽ എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് താരം.
Aiswarya Lakshmi
