News
സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്; ഐശ്വര്യ ഭാസ്‌കര്‍
സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്; ഐശ്വര്യ ഭാസ്‌കര്‍
സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്ന് നടി ഐശ്വര്യ. വീട്ടില്‍ നിന്നും ഇറങ്ങിയതാണ് തന്റെ ജീവിതം മാറ്റിയതെന്നും അത് നടന്നതുകൊണ്ടാണ് താന്‍ സിനിമയിലെത്തിയതെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. അമ്മ എന്നെ സിനിമയില്‍ കൊണ്ടു വരുന്നതിന് എതിരായിരുന്നു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍പ്പായിരുന്നു. അങ്ങനെയാണ് അവസാനം ഞാനും പാട്ടിയും വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
എപ്രില്‍ 17 – 1990യില്‍ നടന്ന സംഭവമാണ്. അല്ലെങ്കില്‍ ഞാന്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തത് പോലെ യുഎസില്‍ പോവുകയും ഫാമിലിയായി സെറ്റില്‍ഡ് ആവുകയും ചെയ്യുമായിരുന്നു. അന്ന് നടന്ന സംഭവത്തിനാല്‍ എനിക്ക് മുത്തശ്ശിയെ നോക്കേണ്ടി വന്നു.
അവരെ ഇവിടെയിട്ടിട്ട് യുഎസില്‍ പോകാന്‍ പറ്റില്ലായിരുന്നു എനിക്ക്. ഇവിടെയും അവരെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ല. അതിനാല്‍ സിനിമയില്‍ തുടരേണ്ട സാഹചര്യം സ്വഭാവികമായി വന്നു ചേരുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.
വക്കീലാകാനായിരുന്നു തനിക്ക് ആഗ്രഹമെന്നും താരം പറയുന്നുണ്ട്. നമ്മുടെ വിധിയുടെ നിയന്ത്രണം നമ്മുടെ കയ്യിലാണ്. ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന, ആലോചിക്കാതെയുള്ള തീരുമാനമാണ് പിന്നെ മറ്റൊരു തരത്തില്‍ തിരിച്ചടിക്കുകയാണെന്നാണ് ഐശ്വര്യ പറയുന്നത്.
