Connect with us

വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാനയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകി നടി

Actress

വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാനയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകി നടി

വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാനയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകി നടി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ​ഗീതാ​ഗോവിന്ദവും അല്ലു അർജുൻ നായകനായ ‘പുഷ്പ’യുമെല്ലാം രശ്മികയുടെ കരിയറിൽ വൻ വഴിത്തിരിവാണ് സമ്മാനിച്ചത്. ആരാധകരുടെ പ്രിയങ്കരിയായതിനൊപ്പം നാക്ഷണൽ ക്രഷ് എന്ന പട്ടവും രശ്മിക മന്ദാനയ്ക്ക് സ്വന്തമായിരുന്നു. ഇന്ന് ഇൻഡസ്ട്രിയിൽ താരമൂല്യം ഏറെയുള്ള നടിയാണ് രശ്മിക.

ഇപ്പോഴിതാ വയനാട് മഹാദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങായി വന്നിരിക്കുകയാണ് രശ്മിക. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി. വയനാട് ദുരന്തത്തിൽ തന്റെ ദുഃഖം പങ്കുവച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈയടുത്ത ദിവസം രശ്മിക കേരളത്തിൽ എത്തിയിരുന്നു. കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിന് ആയിരുന്നു രശ്മിക എത്തിയത്. ‘ഇക്കഴിഞ്ഞ ജൂലായ് 25-ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. പരിപാടി വളരെ നന്നായിരുന്നു. എല്ലാം വളരെ നന്നായി കഴിഞ്ഞു. അവിടെ നിന്ന് എനിക്ക് ലഭിച്ച സ്നേഹം കണ്ട് ഞാൻ അമ്പരന്നുപോയി. ഇത്രയും സ്നേഹം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഹൃദയം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അനുഗ്രഹീതയാണെന്ന് തോന്നുന്നു. നന്ദി, എന്നാണ് രശ്മിക കുറിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം നടൻ ചിയാൻ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ സർവ്വസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റൻപാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ ഡ്രോണിന്റെ മറ്റു സാങ്കേതികവിദ്യകളുടേയും സഹായം തേടുകയാണ് അധികൃതർ.

ഷിരൂർ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മണ്ണിനിടയിൽ കിടക്കുന്ന ശരീരങ്ങൾ കണ്ടെടുത്തുന്നതിന് വെള്ളിയാഴ്ച മുതൽ ഷിരൂരിൽ ഉപയോഗിച്ച ഡ്രോൺ ഉപയോഗിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തെർമൽ സ്‌കാനിങും ഡ്രോൺ പരിശോധനയും നടത്തും.

Continue Reading
You may also like...

More in Actress

Trending

Uncategorized