“പൌര്‍ണമി,കുറച്ചു ആസിഡ് എടുക്കട്ടെ…” ഐശ്വര്യക്ക് ആസിഫ് അലിയുടെ കമന്റ്.
നവാഗത സംവിധായകനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ബോക്സ് ഓഫീസില്‍ നിരൂപക പ്രശംസക്ക് ഒപ്പം പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. മികച്ച അഭിപ്രായം ഇതിനോടകം ലഭിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിയെ കൂടാതെ സിനിമയില്‍ മികച്ചു നിന്നത് അസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രമാണ്. ഇന്നത്തെ ഏതൊരു മുൻ നിര നായകനും ആദ്യമൊന്ന് ചെയ്യുവാൻ മടിക്കുന്ന ക്യാരക്ടര്‍ ഏറ്റവും മികവുറ്റതായി അവതരിപ്പിക്കാൻ ആസിഫിനു സാധിച്ചു. ഇവരെ കൂടാതെ ചിത്രത്തില്‍ ടോവിനോ തോമസ്, പ്രതാപ് പോത്തൻ, സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ഉയരെയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്നലെ സിനിമയുടെ ഒരു പോസ്റ്റര്‍ അസിഫ് അലി ഇന്സ്ടാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. നിരവധിയാളുകളാണ് ആസിഫിനെ പ്രശംസിച്ചു കമന്റുമായി എത്തിയത്. അക്കൂട്ടത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയും എത്തി. “മിസ്ടര്‍ ഗോവിന്ദ് യു വെയെര്‍ അമേസിംഗ്” എന്നായിരുന്നു നദിയുടെ കമന്റ്. പിന്നാലെ ആസിഫിന്റെ രസകരമായ കമന്റും എത്തി. “പൌര്‍ണമി കുറച്ചു ആസിഡ് എടുക്കട്ടെ എന്നാണു ആസിഫ് ചോദിച്ചത്. ഇക്കൊല്ലത്തെ ആദ്യ ഹിറ്റ് സിനിമയായ വിജയ് സൂപ്പറും പൌര്‍ണമിയും എന്ന സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രം ആയിരുന്നു പൌര്‍ണമി.
ആസിഡ് അറ്റാക്ക് സർവൈവറുടെ കഥ പറഞ്ഞ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ആസിഫ് അലി എത്തിയത്. എന്തായാലും ആസിഫിന്‍റെ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയി കഴിഞ്ഞു. മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പി വി ഗംഗാധരന്റെ മക്കളായ ഷെർഗ സന്ദീപ്, ഷഗ്ന വിജിൽ, ഷെനുഗ ജയ് തിലക് എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിച്ചിരിക്കുന്നത്.
അന്തരിച്ച സംവിധയകനായ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു ഉയരെയുടെ സംവിധായകനായ മനു അശോകന്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
Aishwarya lekshmi comment on ASIF Ali’s facebook post….
