Social Media
കറുപ്പ് സാരിയിൽ തിളങ്ങി ലൂക്കയുടെ നിഹാരിക!
കറുപ്പ് സാരിയിൽ തിളങ്ങി ലൂക്കയുടെ നിഹാരിക!
മലയാളികളുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന് കൃഷ്ണകുമാറിന്റേത്. അന്നും ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് ഈ കുടുംബത്തോട്. അച്ഛനെക്കൂടാതെ മക്കള്‍ അഹാനയും ഹന്സികയുംസിനിമാതാരങ്ങളാണ്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയ്ക്കും സാധിച്ചു. മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിച്ചിത്രം വണ്ണിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്.
അതുകൊണ്ട് തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവുമാണ്. അഹാനയ്ക്ക് മാത്രമല്ല മൂന്ന് സഹോദരിമാര്‍ക്കും ധാരാളം ഫോളോവേഴ്സുണ്ട്. അഹാന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന താരനിശയില്‍ പങ്കെടുക്കാന്‍ എത്തിയ അഹാനയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടി. കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായിരുന്നു അഹാന. ചിത്രങ്ങള്‍ അഹാന തന്നെയാണ് തന്റെ ഇന്സ്റ്റഗാമിലൂടെ പങ്കുവെച്ചത്. zuleiha by shehazeen ആണ് അഹാനയ്ക്ക് വേണ്ടി സാരി ഡിസൈന്‍ ചെയ്തത്. കറുപ്പില്‍ ചെറിയ വര്‍ക്ക് വരുന്നെ നെറ്റ് മെറ്റീരിയലിലുള്ളതാണ് സാരി. അതിനോടൊപ്പം ഹെവി ചോക്കറാണ് അഹാന ധരിച്ചിരിക്കുന്നത്. തലമുടി പുറകിലോട്ട് കെട്ടിവെയ്ക്കുക കൂടി ചെയ്തപ്പോള്‍ താരത്തിന്റെ ലുക്ക് കംപ്ലീറ്റായി. ജെമുന ദേവരാജ് ആണ് ഹെയര്‍ ചെയ്തത്.
Ahana krishnakumar
