Connect with us

നടി മൃദുല മുരളി വിവാഹിതയാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ്; ഏറ്റെടുത്ത് ആരധകർ!

Social Media

നടി മൃദുല മുരളി വിവാഹിതയാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ്; ഏറ്റെടുത്ത് ആരധകർ!

നടി മൃദുല മുരളി വിവാഹിതയാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ്; ഏറ്റെടുത്ത് ആരധകർ!

മോഹൻലാൽ ചിത്രം റെഡിച്ചില്ലിസ്‌ എന്ന സിനിയമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് നടി മൃദുല മുരളി. ഇപ്പോഴിതാ മൃദുലയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രം പങ്കുവെച്ച്‌ ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.

സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള നിഥിന്‍ മാലിനി വിജയ് ആണ് മൃദുലയുടെ വരന്‍. മൃദുലയുടേത് പ്രണയവിവാഹമാണെന്ന് സൂചന നല്‍കുകയാണ് അമൃത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍…എന്റെ അടുത്ത സുഹൃത്ത് മൃദുല മുരളിയും അവളുടെ പ്രണയവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഓര്‍മ്മകള്‍ സ്‌കൂള്‍ മുതല്‍ തുടങ്ങുകയല്ലേ. 14 വര്‍ഷമായിരിക്കുന്നു മൃദൂ…നിന്റെ ഈ ചിരി വളരെയധികം സന്തോഷം തരുന്നു. ദൈവത്തിന്റെ അനുഗഹം എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ടാകട്ടെ, ലവ് യു’ അമൃത ഫേസ്ബുക്കില്‍ കുറിച്ചു.

അമൃതയ്‌ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്. അതേസമയം ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം. അവതാരകയായും നടിയായും പ്രേക്ഷ മുന്നില്‍ എത്തിയ താരമാണ് മൃദുല മുരളി. മോഹന്‍ലാല്‍ നായകനായെത്തിയ റെഡ് ചില്ലീസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ മൃദുലയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

AMRITHA SURESH

More in Social Media

Trending

Recent

To Top