പഴഞ്ചനാണെങ്കിലും ഇതിരിക്കട്ടെ !അമ്പിളി ദേവിയ്ക്ക് ആദിത്യന്റെ സമ്മാനം
ജനപ്രിയ സീരിയലുകളുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അമ്പിളി ദേവി. സീത സീരിയലില്‍ ജാനകി എന്ന കഥാപാത്രമായി എത്തുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സീരിയലിലെപ്പോലെ തന്നെ ജീവിതത്തിലും സംഭവിക്കുകയായിരുന്നു. അനിരുദ്ധനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യന്‍ ജയനാണ് താരത്തെ ജീവിതസഖിയാക്കിയത്.കഴിഞ്ഞ ദിവസമായിരുന്നു അമ്ബിളി ദേവിയുടെ പിറന്നാള്‍. വളരെ സ്‌പെഷലായ ആശംസയുമായാണ് ഇത്തവണ ആദിത്യനെത്തിയിരിക്കുന്നത്.
ആദിത്യന്റെ വാക്കുകളിലൂടെ ….
കഴിഞ്ഞ വര്‍ഷം സീത ലൊക്കേഷനില്‍ അമ്ബിളിയുടെ ബര്‍ത് ഡേ പ്രൊഡ്യൂസര്‍ ബിനു ചേട്ടന്‍ കേക്ക് കട്ട് ചെയ്യാന്‍ വിളിക്കുമ്ബോള്‍ ആണ് ഞാന്‍ അറിയുന്നത്, അന്ന് കൂട്ടത്തില്‍ ഒരു കക്ഷണം കേക്കും കിട്ടി ആശംസകള്‍ പറഞ്ഞ് മടങ്ങി, പക്ഷെ ഈ കൊല്ലം എന്റെ ഒപ്പമാകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരന്‍ സത്യം അറിഞ്ഞില്ല, ഒപ്പം എനിക്ക് ഒരു “കുഞ്ഞു സമ്മാനം”അതുകൊണ്ട് അല്പം പഴഞ്ചന്‍ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ “ഉമ്മയെന്നായിരുന്നു ആദിത്യന്‍ കുറിച്ചത്.
അമ്ബിളിയുടെ ആദ്യനായകനാണ് താനെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തനിക്ക് അമ്ബിളിയെ അറിയാമായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞിരുന്നു.
ആദിത്യന്റെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് അമ്ബിളിക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത് . പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞ് അമ്ബിളി ദേവിയും എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഓരോരുത്തരോടും നന്ദി പറയുകയെന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ പറ്റുന്നില്ലെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
വിവിധ പരമ്ബരകളിലൂടെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്ന അമ്ബിളി ദേവി അടുത്തിടെയാണ് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് അമ്പിളീ ദേവി ലൈവിൽ പറഞ്ഞിരുന്നു. അന്യോന്യം ശക്തമായ പിന്തുണയാണ് അമ്ബിളിയും ആദിത്യനും നല്‍കുന്നത്. വിവാഹത്തിന് ശേഷവും അമ്ബിളി നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായിരുന്നു.യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു ഈ താരം വെള്ളിത്തിരയിലേക്ക് എത്തിയത്. ആദിത്യന്റെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് അമ്പിളിയുടെ പിറന്നാളെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആശംസയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോയും തരംഗമായി മാറിയിരുന്നു.
adithyan- wishes- ambili devi-
