Connect with us

ഒരുപാട് നല്ല പദ്ധതികൾ പട്ടാഭിരാമനിലൂടെ ആവിഷ്കരിക്കുന്നുണ്ട്-മേയർ പ്രശാന്ത്!

Malayalam

ഒരുപാട് നല്ല പദ്ധതികൾ പട്ടാഭിരാമനിലൂടെ ആവിഷ്കരിക്കുന്നുണ്ട്-മേയർ പ്രശാന്ത്!

ഒരുപാട് നല്ല പദ്ധതികൾ പട്ടാഭിരാമനിലൂടെ ആവിഷ്കരിക്കുന്നുണ്ട്-മേയർ പ്രശാന്ത്!

സമൂഹത്തിന് നല്ലൊരു നാളെക്കായി തിരുവനന്തപുരം മേയറും , ആരോഗ്യവകുപ്പും പട്ടാഭിരാമനൊപ്പം.ഭക്ഷണം ഇഷ്ട്ടപെടുന്നവർ ,മക്കളെ സ്നേഹിക്കുന്നവർ ,കുടുംബത്തെ സ്നേഹിക്കുന്നവർ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതുണ്ട്.കാരണം നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പട്ടാഭിരാമൻ എന്ന ചിത്രത്തിൽ കാണിക്കുന്നത്.ചിത്രത്തിൽ ഭക്ഷണത്തെ കുറിച്ചുള്ള ആവിഷ്കരണം വളരെ വലുതാണ്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’.മിയ , ഷീലു എബ്രഹാം തുതുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.മലയാള സിനിമയിൽ ഇന്നും ആരും ചെയ്യാൻ മടിക്കുന്ന നല്ലൊരു ആവിഷ്കാരം അതായിരുന്നു ജയറാമിന്റെ പട്ടാഭിരാമൻ .കണ്ണൻ താമരക്കുളം അത് വളരെ വ്യക്തമായി കാണിക്കുന്നുമുണ്ട്.ചിത്രത്തെ കുറിച്ച് മേയർ പറയുന്നതിങ്ങനെ.

സിനിമയുടെ ഫസ്റ്റ് ഹാഫ് എങ്ങനെയായിരുന്നു?

തിരുവനന്തപുരം നഗര സഭയിൽ അടക്കം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണാൻ കഴിയുകയാണ് ഫസ്റ്റ് ഹൽഫിലൂടെ .തിരുവനന്തപുരം വളരെ നന്നായി ചിത്രീകരിക്കുകയും അതിലൂടെ മികച്ച സന്ദേശവും സസ്‌പെൻസും, തമാശയുടെ സാമൂഹ്യ പ്രസക്തിയുള്ള കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് പട്ടാഭിരാമൻ.

ചിത്രത്തിലെ സന്ദേശം?

കണ്ണൻ താമരകുളത്തിന്റെ വളരെ ആസ്വദികരമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട് .നമ്മുടെ ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കും,അത് കഴിക്കുന്നവർക്കും എല്ലാം തന്നെ വലിയൊരു സന്ദേശമാണ് ചിത്രം നൽകുന്നത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് വളരെ ഏറെ വലിയ കുറ്റകരമാണ്, അങ്ങനെ ചെയ്യുന്നവർ അതിൽ നിന്നും പിന്മാറേണ്ടതാണ്. നല്ല ഭക്ഷണങ്ങൾ കൊടുക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് അത് നിർവഹിക്കേണ്ടതുണ്ട് . ആരോഗ്യ വിഭാഗം ഇങ്ങനെ നല്ല പ്രവർത്തികൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് തേടികണ്ടെത്തേണ്ട ചുമതല ആരോഗ്യ വകുപ്പിനുണ്ടെന്നും കാണിക്കുന്നത് വളരെ ശ്രദ്ധേയമാണ്.

സുഭോജനം എന്ന പദ്ധതിയെ കുറിച്ച്

തിരുവനന്തപുരം നഗരസഭാ ആവിഷ്കരിച്ച പദ്ധതിയാണ് സുഭോജനം എന്ന പദ്ധതി.നല്ല ഭക്ഷണം ഉറപ്പുവരുത്തുക എന്നത് വലിയൊരുകാര്യമാണ്. നഗരത്തിൽ വന്നാൽ നല്ല ഭക്ഷണം കഴിക്കാൻ കഴിയുമെന്ന ഉറപ്പ് വേണം വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയല്ല .പകരം നല്ല ഭക്ഷണം ഉണ്ടെകിൽ എത്ര വിലയാണെങ്കിലും അത് നൽകി ജനങ്ങൾക്ക് കഴിക്കാം. കാരണം വിലയേക്കാളും നല്ല ഭക്ഷണം ആവിശ്യമാണ് .അതിലേക്കുള്ള പദ്ധതിയാണ് സുഭോജനം എന്ന പദ്ധതി. അതുകൊണ്ട് തിരുവനന്തപുരം നഗരസഭ കൊണ്ടുവരുന്നതാണ് സുഭോജനം പദ്ധതി.പൊതുആവിശ്യത്തിനായി എവിടെ നല്ല ഭക്ഷണം നൽകുന്നോ ,ആ ആളുകൾ നഗരസഭയുടെ ഹെൽത്ത് സർട്ടിഫിക്കറ്റും ,സാക്ഷ്യപത്രം, നല്ല ട്രെയിനിങ്ങും കരസ്ഥമാക്കേണ്ടതാണ് .അങ്ങനെയുള്ള നല്ല പദ്ധതികൾ പട്ടാഭിരാമനിലൂടെ ആവിഷ്കരിക്കുണ്ട്.

എത്ര റേറ്റിംഗ് കൊടുക്കാം?

ഇത്രയും നല്ല സന്ദേശം ജനങ്ങൾക്ക് മുന്നിൽ എത്തിച്ച പട്ടാഭിരാമന്‌ പത്തിൽ ഒൻപത് റേറ്റിങ്ങും നൽകാവുന്നതാണ്.കഴിഞ്ഞ രണ്ടുമാസമായി ഹോട്ടലുകളിൽ പരിശോധന നടത്തുകയാണ്.കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 60 ഹോട്ടലുകളിൽ പരിശോധന നടത്തി. അതിൽ മിക്കതിലും ക്രമക്കേടുകൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയിതിട്ടുണ്ട്.നടപടികളുമായി നഗരസഭാ മുന്നോട്ടു പോകുകയാണ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയല്ല, അത് തിരുത്തുവാൻ വേണ്ടിയാണ് അപ്പോൾ വ്യാപാരികൾ അടക്കം ഈ ചിത്രം കാണേണ്ടതുണ്ട് . തിരുവന്തപുരം നഗരസഭ ഷൂട്ടിങ്ങിനുള്ള സ്ഥലവുമായിരുന്നില്ല. അണിയറ പ്രവർത്തകരും കണ്ണൻ താമരകുളവും ആവിശ്യപെട്ടതുകൊണ്ടും, ചിത്രത്തിന്റെ വിഷയം പരിഗണിച്ചുമാണ്, നഗരസഭയിൽ ഷൂട്ടിങ്ങിനുള്ള അനുവാദം നൽകുകയുണ്ടായത്. വളരെ മനോഹമായി തിരുവന്തപുരവും നഗരസഭയും കാണിക്കുകയുണ്ടായി.അതിനുള്ള നന്ദിയും അറിയിക്കുന്നു.

പ്രേക്ഷകരോട് പറയാനുള്ളത്.

ഈ ചിത്രം ഒരു എൻെറർറ്റൈൻമെൻറ് മാത്രമല്ല , വളരെ നല്ല ഒരു സന്ദേശം കൂടെയാണ്. ആയതിനാൽ തന്നെ തിയേറ്ററിൽ നിന്ന് തന്നെ ചിത്രം കാണേണ്ടതാണ് .കണ്ടു വിജയിപ്പിക്കുക കാരണം അതിന്റെ ഒരു എഫക്ട് ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് കിട്ടും.

about pattabhiraman movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top