Malayalam
മകന്റെ വരവോടെ സൗഭാഗ്യങ്ങളും വന്നു ചേരുകയാണ്;ആദിത്യന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!
മകന്റെ വരവോടെ സൗഭാഗ്യങ്ങളും വന്നു ചേരുകയാണ്;ആദിത്യന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്ബിളി ദേവിയും ആദിത്യന് ജയനും. ജനുവരിയില്‍ വിവാഹിതരായ ഇരുവര്‍ക്കും അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. മകന്റെ വരവോട് കൂടി താരദമ്ബതികള്‍ക്ക് സൗഭാഗ്യങ്ങളും വന്ന് ചേര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ്. ഇപ്പോളിതാ തനിക്ക് കിട്ടിയ പുതിയ ഭാഗ്യത്തെക്കുറിച്ച് ആദിത്യൻ പങ്കുവച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഇന്ന് ഞാനൊരു പ്രോജക്ടില്‍ ജോയിന്‍ ചെയ്തു. എനിക്ക് പ്രിയപ്പെട്ട സംവിധായകനാണ്. കുറെ കാലങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ചാനലില്‍ ഞാന്‍ വീണ്ടും വരുന്നു. എന്നത്തെയും പോലെ എല്ലാവരും ഒപ്പം ഉണ്ടാകണം. ഈ ക്യാരക്ടര്‍ എത്രത്തോളം പോകുമെന്ന് എനിക്ക് അറിയില്ല. പോകുന്ന അത്രയും നാള് ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാണം. അതാണ് എന്റെ പ്രാര്‍ഥന. എനിക്കൊരു വര്‍ക്ക് തന്ന പ്രോജക്ട് ടീം, അതുപോലെ പ്രിയപ്പെട്ട ചാനലിനും ഓരായിരം നന്ദി, അത്ര വലയി ഒരു കാര്യമാണ് എനിക്ക് ഇപ്പോള്‍ ചെയ്തത് എന്നും’ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
adithyan facebook post
