News
എത്ര മനോഹരമായ നാടാണ് കേരളം, ഇവിടെ ബീച്ചുകളുണ്ട്, കായലുകളുണ്ട്, പക്ഷെ തീവ്രവാദവും ഉണ്ട്; നടി അദ ശര്‍മ്മ
എത്ര മനോഹരമായ നാടാണ് കേരളം, ഇവിടെ ബീച്ചുകളുണ്ട്, കായലുകളുണ്ട്, പക്ഷെ തീവ്രവാദവും ഉണ്ട്; നടി അദ ശര്‍മ്മ
ഏറെ വിവാദമായി മാറിയ ചിത്രമായിരുന്നു ദി കേരള സ്റ്റോറി. എല്ലാത്തിനും പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പല കോണില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നതെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തിലെ നായിക അദ ശര്‍മ്മ പറഞഅഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
‘എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്. കായലുകളുണ്ട്. പക്ഷെ ഇവിടെ തീവ്രവാദവും ഉണ്ട്. ആദ ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതിലെ നായിക ശാലിനിയായാണ് ഞാന്‍ വരുന്നത്. എന്നാല്‍ ഇത് ശാലിനിയുടെ മാത്രം കഥയല്ല.
ഒട്ടേറെ പെണ്‍കുട്ടികളുടെ കഥയാണ്. തീവ്രവാദത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ ചിലപ്പോള്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നു. അതല്ലെങ്കില്‍ മയക്കമരുന്ന് നല്‍കുന്നു. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എളുപ്പമാണ്. അങ്ങിനെയല്ലാത്തവരെ മയക്കമരുന്ന് നല്‍കേണ്ടിവരും. പിന്നെ കാര്യം എളുപ്പമാണ്’ എന്നും അദ ശര്‍മ്മ പറഞ്ഞിരുന്നു.
സിനിമ തിയേറ്ററുകളില്‍ ബംപര്‍ ഓപ്പണിംഗാണെന്നും പ്രേക്ഷകര്‍ എന്റെ പ്രകടനത്തില്‍ കയ്യടിക്കുന്നതില്‍ നന്ദിയുണ്ടെന്നും പറഞ്ഞിരിക്കുന്ന താരം, നിരവധി തിയറ്ററുകളില്‍ ഹൗസ് ഫുള്ളാണെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ആദ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 20 കോടിയാണ്. ആദ്യദിനം നം 8.03 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന് ശനിയാഴ്ച മാത്രം 11.22 കോടി രൂപ നേടാനായി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ചിത്രത്തിന്റെ കളക്ഷന്‍ ട്വീറ്റ് ചെയ്തത്.ബോക്‌സോഫീസില്‍ ചിത്രത്തിന് മികച്ച തുടക്കമാണ് ലഭിച്ചതെന്ന് തരണ്‍ ആദര്‍ശ് പറയുന്നു.
