Connect with us

ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്…? റിയാസ് ഖാന്റെ തനിനിറം പുറത്തായി; തുറന്നടിച്ച് നടി!!

Breaking News

ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്…? റിയാസ് ഖാന്റെ തനിനിറം പുറത്തായി; തുറന്നടിച്ച് നടി!!

ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്…? റിയാസ് ഖാന്റെ തനിനിറം പുറത്തായി; തുറന്നടിച്ച് നടി!!

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാന്യന്മാരുടെ മുഖമൂടികൾ അഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന വാർത്തകളാണ് സിദ്ദിഖിന്റെ രാജിയ്ക്ക് പിന്നാലെ പുറത്തുവരുന്നത്.

സിദ്ദിഖിനെതിരെ ആരോപണമുയർത്തിയ നടി രേവതി സമ്പത്താണ് മറ്റൊരു ദുരനുഭവം വെളിപ്പെടുത്തിയത്. നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു. നമ്മള്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ പറയുമ്പോള്‍ ആളുകള്‍ പെട്ടെന്ന് എടുക്കുന്ന ഒരു തീരുമാനമുണ്ട്, ഇത്രയും പേർ എങ്ങനെയാണ് നിന്നെ കേറിപ്പിടിച്ചത് എന്ന തരത്തിലുള്ള ചിന്തമാത്രമാണുള്ളത്. ഇഷ്ടം പോലെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇരുന്ന് കഴിഞ്ഞാല്‍ മണിക്കൂറുകളോളം സംസാരിക്കേണ്ടി വരും. പല മുഖം മൂടികളും ഇവിടെ അഴിഞ്ഞ് വീഴുമെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു.

ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്.

‘മിസ്റ്റർ റിയാസ് ഖാന്‍, അദ്ദേഹം എന്നെ വിളിച്ചു. ശിവ എന്ന് പറയുന്ന ഒരു ഫോട്ടോഗ്രാഫർ തന്റെ സമ്മതം പോലുമില്ലാതെ കൊടുത്ത നമ്പർ…തന്റെ ഫോട്ടോസ് കണ്ടതിനു പിന്നാലെ എന്നെ മനസിലാക്കിയ അയാൾ തന്നെ വിളിച്ചു. അയാള്‍ എന്നെ വിളിച്ച് വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിച്ചത്.

നിങ്ങൾക്ക് സെക്സ് ചയ്യാൻ താത്പര്യം ഉണ്ടോ..?സെക്സ് നിങ്ങൾക്ക് ഇഷ്ടമാണോ..? നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്…? അന്നും തൻ ആ ഇരുപത് ഇരുപത്തൊന്ന് വയസിൽ ഇതൊക്കെ കേട്ട് ഭയന്നു എന്നും രേവതി പറഞ്ഞു.  ഇവർക്ക് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നുവെന്ന് ആലോചിച്ച് താൻ ഞെട്ടിപ്പോയി.

രേവതിക്ക് ഇന്ട്രെസ്റ് ഇല്ലെങ്കിൽ താൻ കൊച്ചിയിൽ ഒരു ഒമ്പത് ദിവസം കാണും, രേവതീ ഏതെങ്കിലും ഫ്രണ്ട്സ് ആയിട്ടുള്ള സ്ത്രീകളെ ഒപ്പിച്ചു തരുമോ എന്ന് ചോദിച്ചതായി രേവതി ഒരു ചാനൽ ചർച്ചയ്ക്കിടെ തുറന്നടിക്കുകയായിരുന്നു. എന്റെ പ്രായത്തിലുള്ള ഒരു കുട്ടി അയാള്‍ക്കുണ്ട്. ‘കട്ട് ചെയ്തിട്ട് പോയാല്‍ പേരെയെന്ന് ഇപ്പോള്‍ നമുക്ക് എളുപ്പത്തില്‍ പറയാം.

അന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ നിശ്ചലയായി പോയി എന്നും രേവതി പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ ആ ഫോട്ടോഗ്രാഫറെ വിളിച്ച് എന്തിനാണ് എന്റെ നമ്പർ കൊടുത്തതെന്ന് ചോദിച്ച് വഴക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ്യത്തില്‍ ആ ഒരു ഒറ്റ കോള്‍ മാത്രമാണ് റിയാസ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പക്ഷെ അതിന് ശേഷം ഞാനാണ് ബുദ്ധിമുട്ടിലായത്.

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ധീഖിന്റെ രാജി വൈകിപ്പോയി. ഇതിന് മുന്നേ തന്നെ ഇറക്കിവിടേണ്ട കേസാണ്. ഇനി എന്താണ് എന്നുള്ളതാണ്. അയാളുടെ ഒരു രീതി വെച്ച് മിണ്ടാതിരിക്കുന്ന വ്യക്തിയൊന്നും അല്ല. എനിക്ക് എന്ത് സംഭവിച്ചാലും അതിന് ഈ വിഷയങ്ങള്‍ തന്നെയായിരിക്കും കാരണങ്ങളെന്നാണ് ഞാന്‍ കരുതുന്നത്.

അയാളെപ്പോലെയുള്ള ഏതൊരാളും അർഹിക്കുന്ന ഒരു നടപടിയാണ് ഇത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. പൊതുസമൂഹത്തില്‍ ഇയാള്‍ക്ക് യാതൊരു സ്പെയിസും കൊടുക്കരുത്. അയാള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും പല പെണ്‍കുട്ടികളുടേയും സ്വപ്നത്തിന്റെ മുകളില്‍ കെട്ടിപ്പൊക്കിയതാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇവിടെ എന്തുമാത്രം ഇടമാണ് കൊടുക്കുന്നത്.

അവരേപ്പോലുള്ളവരെ സിനിമയില്‍ നിന്ന് അടക്കം മാറ്റി നിർത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരും അതിന് തയ്യാറല്ലെന്നും അത് അത്ര എളുപ്പമല്ലെന്നും എനിക്ക് അറിയാമെന്നും നടി വ്യക്തമാക്കി. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത്  മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവനടി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു പിന്നാലെ സിദ്ദിഖ് രാജി വയ്ക്കുകയും ചെയ്തു. 

More in Breaking News

Trending