ഇങ്ങനെ ഫോട്ടോ എടുക്കാൻ ഒരു ബമ്പർ ഭാഗ്യം വേണം !
68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തിളങ്ങി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്. ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിൽ ജ്യോതികയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.
മികച്ച നടിക്കുള്ള അവാർഡും ഈ സിനിമയിലെ പ്രകടനത്തിന് മലയാളികളുടെ പ്രിയങ്കരിയായി അപർണ ബാലമുരളിക്ക് ആയിരുന്നു. അതിലും ശ്രദ്ധേയമായ കാര്യം സൂര്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ അത് ക്യാമറയിൽ പകർത്തുന്ന ജ്യോതികയുടെയും, ജ്യോതിക അവാർഡ് സ്വീകരിക്കുമ്പോൾ അത് ക്യാമറയിൽ പകർത്തുന്ന സുര്യയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുര്‍വില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്ന നിമിഷങ്ങള്‍ ഇരുവരും ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. പുരസ്കാരം സ്വീകരിച്ച് തിരികെ എത്തിയ ശേഷം മക്കളായ ദിയയുടേയും ദേവിന്റേയും കഴുത്തിൽ പുരസ്കാരങ്ങൾ അണിയിച്ചുള്ള ചിത്രങ്ങളും താരദമ്പതികൾ പങ്കുവെച്ചിരുന്നു
ഒരേ സമയം അഭിമാനവും അനുഗ്രഹീതവുമായി തോന്നുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജ്യോതിക കുറിച്ചത്.68ാമത് ദേശീയ അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് സൂരറൈ പോട്ര് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ