Malayalam Breaking News
വിശ്വരൂപത്തിലെ ഗാനമാലപിച്ച് താരമായ ഗായകനെ കാണാൻ ഉലകനായകൻ എത്തി !!
വിശ്വരൂപത്തിലെ ഗാനമാലപിച്ച് താരമായ ഗായകനെ കാണാൻ ഉലകനായകൻ എത്തി !!
By
വിശ്വരൂപത്തിലെ ഗാനമാലപിച്ച് താരമായ ഗായകനെ കാണാൻ ഉലകനായകൻ എത്തി !!
ഇന്ന് സോഷ്യൽ മീഡിയ കഴിവ് തെളിയിക്കാനുള്ള ഇടമാണ്. ആരാരും അറിയാത്ത കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള നല്ലൊരു മാധ്യമം തന്നെയാണിത്. നിരവധി സാധാരണക്കാർ ഇങ്ങനെ ശ്രധേയരായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം രാകേഷ് നൂറനാട് ആണ്. റബർ വെട്ടു ജോലിക്കാരനായ രാകേഷ് , കമൽ ഹാസന്റെ വിശ്വരൂപത്തിലെ ഉനൈ കാണാമാൽ എന്ന ഗാനം വിശ്രമവേളയിൽ പാടുന്നത് തരംഗമായിരുന്നു.
ഈ ഗായകനാരെന്നന്വേഷിച്ച് ശങ്കർ മഹാദേവനും ഗോപി സുന്ദരുമൊക്കെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അങ്ങനെ കണ്ടെത്തിയ ഗായകൻ ഒടുവിൽ സാക്ഷാൽ കമൽ ഹാസന്റെ മുൻപിൽ എത്തി. കാമ ഹസൻ തന്നെ എഴുതിയ വരികൾ അദ്ദേഹത്തിന് മുന്നിൽ ആലപിച്ച് അഭിനന്ദനങ്ങൾ വാങ്ങിയ രാകേഷിനു ഇനി സിനിമയിൽ പാടാൻ നിരവധി അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.പാട്ട് കേട്ട് മനസ്സ് നിറഞ്ഞ് കമൽ രാകേഷിന് അടുത്ത പടത്തിൽ പാടാനൊരു അവസരം നൽകുകയും ചെയ്തു..
Rakesh unni meets kamal hassan