Actress
ആരും തുറന്നുപറയാൻ മടിക്കുന്ന പരസ്യമായ രഹസ്യങ്ങൾ…മലയാള സിനിയെ കുറിച്ച് കേട്ടിട്ടുള്ള കഥകളെല്ലാം പേടിപ്പെടുത്തുന്നത്; സുമലത
ആരും തുറന്നുപറയാൻ മടിക്കുന്ന പരസ്യമായ രഹസ്യങ്ങൾ…മലയാള സിനിയെ കുറിച്ച് കേട്ടിട്ടുള്ള കഥകളെല്ലാം പേടിപ്പെടുത്തുന്നത്; സുമലത
മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇതിന് പിന്നാലെ മലയാളത്തിൽ മറ്റ് ഭാഷകളിലേയ്ക്കും ഹേമ കമ്മിറ്റി പോലൊന്ന് വേണമെന്നാവശ്യപ്പെട്ട് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, എല്ലാ മേഖലയിലുള്ളവരും ഇതേ കുറിച്ച് ചർച്ച ചെയ്യാറുണ്ട്.
ഇപ്പോഴിതാ മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് പറയുകയാണ് നടിയും മുൻ എംപിയുമായ സുമലത. മലയാളത്തിൽ മാത്രമല്ല, എല്ലാ സിനിമാ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നും സുമലത പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
മലയാള സിനിമാ മേഖലയെ കുറിച്ച് മുമ്പ് കേട്ടിട്ടുള്ള കഥകളെല്ലാം ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. ആരും തുറന്നുപറയാൻ മടിക്കുന്ന പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. പക്ഷേ ഞാൻ അഭിനയിച്ചിരുന്ന ലൊക്കേഷനുകളിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. എന്നാൽ അങ്ങനെയല്ലാത്തിടങ്ങളും ഉണ്ട്.
അവസരങ്ങൾക്ക് വേണ്ടി സഹകരിക്കണം, ഇനി സഹകരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നോടും പലരും പറഞ്ഞിട്ടുണ്ട്. അന്ന് അവർക്ക് ഇതൊക്കെ തുറന്നുപറയാൻ പേടിയായിരുന്നു .പുറത്തുപറയുന്നവരെ മോശക്കാരിയായി ആണ് ചിത്രീകരിക്കുക. ഏത് മേഖല എടുത്താലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നുണ്ട്.
തുറന്നുപറയാൻ ധൈര്യം കാണിച്ച് മുന്നോട്ടുവന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നു. മലയാളം സിനിമയിലെ നടിമാരുടെ കതകിൽ മുട്ടുന്ന സംഭവം മുമ്പും കേട്ടിട്ടുണ്ട്. പവർ ഗ്രൂപ്പ് സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്. രാഷ്‌ട്രീയത്തിലും പവർ ഗ്രൂപ്പുകളുണ്ട്. അങ്ങനെ ഓരോ മേഖലയിലുമുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ചരിത്ര നീക്കമായി വേണം ഇതിനെ നോക്കി കാണാൻ. സത്രീകളുടെ സുരക്ഷക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ഒരു ഭരണസംവിധാനം ആവശ്യമാണ്. പുറത്തുവന്ന എല്ലാ പരാതികളിലും കൃത്യമായ നടപടി ഉണ്ടാകണം എന്നുമാണ് സുമലത പറയുന്നത്.