Actress
സായ് പല്ലവിയുടെ അനുജത്തി വിവാഹിതയായി; വിവാഹം നടന്നത് പരമ്പരാഗത ബഡഗ രീതിയിയിൽ
സായ് പല്ലവിയുടെ അനുജത്തി വിവാഹിതയായി; വിവാഹം നടന്നത് പരമ്പരാഗത ബഡഗ രീതിയിയിൽ
അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ നടിയുടെ അനിയത്തി വിവാഹിതയായിരിക്കുകയാണ്. വിനീത് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബഡഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സഹോദരിയുടെ വിവാഹത്തിന് സന്തോഷത്തോടെ ആഘോഷമാക്കുന്ന നടിയെയാണ് കാണുന്നത്.
ഓഫ് വൈറ്റ് സിൽക് സാരിയാണ് താരം വിവാഹത്തിന് അണിഞ്ഞത്. പേൾ മാലയാണ് കമ്മലും വളകളുമായിരുന്നു അതിനൊപ്പം ധരിച്ചത്. സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി. ബഡഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വിഡിയോയും പുറത്തുവന്നിരുന്നു. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്.
സായിയുടെ അനിയത്തിയായിട്ടാണ് പൂജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇടയ്ക്ക് അഭിനയത്തിലേക്ക് താരസഹോദരി എത്തിയിരുന്നു. എഎൽ വിജയ് സംവിധാനം ചെയ്ത ചിത്തിരൈ സെവ്വാനം എന്ന സിനിമയിലാണ് പൂജ അഭിനയിച്ചത്. അനുജത്തിയുടെ വിവാഹം കഴിഞ്ഞിട്ടും സായ് പല്ലവി വിവാഹം കഴിക്കാത്തതിൽ ആരാധകരും നിരാശയിലായിരുന്നു.
താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുൻപ് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുള്ളത്. അതിന്റെ പ്രധാന കാരണമായി നടി ചൂണ്ടി കാണിച്ചത് മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് പോവേണ്ടി വരുന്നത് തനിക്ക് യോജിക്കാനാവില്ലെന്നായിരുന്നു. എല്ലാ കാലത്തും മാതാപിതാക്കളോടൊപ്പം കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമാണ് സായി പറഞ്ഞത്.