Connect with us

15 വയസുകാരിയായ ക്ലാരയുടെ ചിത്രം വൈറലാകുമ്പോൾ; 1979 ൽ ലെ ഒരു സൗന്ദര്യ മത്സരത്തിൽ നിന്ന്

Social Media

15 വയസുകാരിയായ ക്ലാരയുടെ ചിത്രം വൈറലാകുമ്പോൾ; 1979 ൽ ലെ ഒരു സൗന്ദര്യ മത്സരത്തിൽ നിന്ന്

15 വയസുകാരിയായ ക്ലാരയുടെ ചിത്രം വൈറലാകുമ്പോൾ; 1979 ൽ ലെ ഒരു സൗന്ദര്യ മത്സരത്തിൽ നിന്ന്

ഓരോ കാലവർഷക്കാലത്തും തുലാമഴ കോരിച്ചൊമലയാളിയുടെ മനസ്സിൽ വീണ്ടും വീണ്ടും കയറിക്കൂടും ക്ലാരയും ജയകൃഷ്ണനും. പദ്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികള്‍. ഇതിൽ ജയകൃഷ്ണനും ക്ലാരയുമായി മോഹൻലാലും സുമലതയുമാണ് അഭിനയിച്ചത്. ഇവരുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്. അതുവരെ പരിചിതമായ പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു തൂവാനത്തുമ്പികള്‍. ഉദകപോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ സിനിമ എടുത്തത്.

ഇപ്പോൾ 1979 ൽ ലെ ഒരു സൗന്ദര്യ മത്സരത്തിൽ നടിയെ കിരീടം ചൂടിക്കുന്ന ഒരു ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്. സുമലതയുടെ തലയിൽ കിരീടം ചൂടിക്കുന്നത് അന്നത്തെ തെലുങ്ക് നടി ജമുനയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൗന്ദര്യമത്സരത്തിന്റെ ചിത്രങ്ങള്‍ സുമലത തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജനുവരി 27 വെള്ളിയാഴ്ചയാണ് ജമുന മരിച്ചത്, 87 വയസ്സായിരുന്നു. അന്ന് സുമലത സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തുകയും പരേതയെകുറിച്ചു കുറിപ്പും പങ്കുവച്ചിരുന്നു. 15 വയസുകാരിയായ (1979ൽ) സുമലത സൗന്ദര്യമത്സരത്തിൽ വിജയിച്ച ദിവസം, വിശിഷ്ടാതിഥി ജമുനയായിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

മൂര്‍ഖന്‍ എന്ന സിനിമയില്‍ ജയന്റെ നായികയായി മലയാളത്തിലേക്കു എത്തിയ നായികയാണ് സുമലത. ആ സിനിമ വലിയ വിജയമാവുകയും അതിലെ നായിക പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തതോടെ നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. പിന്നീട് മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയായി അവര്‍ മാറുകയും ചെയ്തു. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന സിനിമയില്‍ ആണ് അവസാനമായി നടി മലയാളത്തില്‍ അഭിനയിച്ചത്. കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലെ എംപി യാണ് ഇപ്പോഴിവർ.

1963 ഓഗസ്റ്റ് 27 നാണ് സുമലത ജനിച്ചത്. തന്റെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ കരിയറിലെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയായിരുന്നു സുമലത. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ജോഷി സം‌വിധാനം ചെയ്ത ചിത്രങ്ങളിലാണ്. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

കന്നഡ സിനിമയിലെ മുന്‍നിരതാരമായ അംബരീഷായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്.1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അംബരീഷും സുമലതയും ആദ്യം ഒന്നിച്ചഭിനയിക്കുന്നത്. അംബരീഷ് സിനിമയില്‍ നായകനായിട്ടെത്തിയപ്പോള്‍ അന്ന് കന്നഡ സിനിമയ്ക്ക് പുതുമുഖമായിരുന്നു സുമലത നായിഡുവാണ് നായികയായത്.1987 ല്‍ ന്യൂഡല്‍ഹി എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദം ഉടലെടുക്കുന്നത്. അങ്ങനെ 1989 ല്‍ തന്റെ ഉദ്ദേശ്യം അംബരീഷ് സുമലതയോട് തുറന്ന് പറഞ്ഞു. പിന്നാലെ നടിയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. 1991 ല്‍ ഇരുവരും വിവാഹിതരായി. 39-ാമത്തെ വയസിലായിരുന്നു അംബരീഷ് സുമലതയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും 27 വര്‍ഷത്തോളം മനോഹരമായ ദാമ്പത്യ ജീവിതം മുന്നോട്ട് നയിക്കാന്‍ താരദമ്പതിമാര്‍ക്ക് സാധിച്ചിരുന്നു.

More in Social Media

Trending

Recent

To Top