Connect with us

രജനി സർ ആരാധകരെ ബഹുമാനിക്കുകയും വില കൊടുക്കുകയും ചെയ്യുന്ന വ്യക്തി; കാവാലയ്യ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ചതിനെ കുറിച്ച് തമന്ന

Actress

രജനി സർ ആരാധകരെ ബഹുമാനിക്കുകയും വില കൊടുക്കുകയും ചെയ്യുന്ന വ്യക്തി; കാവാലയ്യ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ചതിനെ കുറിച്ച് തമന്ന

രജനി സർ ആരാധകരെ ബഹുമാനിക്കുകയും വില കൊടുക്കുകയും ചെയ്യുന്ന വ്യക്തി; കാവാലയ്യ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ചതിനെ കുറിച്ച് തമന്ന

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.

ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളൂ കൂടിയാണ്. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ എ്നന ചിത്ര്തതിൽ തമന്ന അതിഥി വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ രജനികാന്തുമായി ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് നടി. ജയിലറിലെ കാവാലയ്യ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്ന സമയം. രജനി സാറിന്റെ സ്റ്റെപ് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്സ് എല്ലാം അദ്ദേഹത്തെ അഭിനന്ദിച്ച് കയ്യടിക്കുകയും വിസിലടിക്കുകയും ഒക്കെ ചെയ്തു.

അദ്ദേഹം ഉടൻ തന്നെ തിരിഞ്ഞ് അവരോട് നന്ദി പറഞ്ഞു. ആരാധകരുടെ അഭിന്ദനങ്ങൾക്ക് വില നൽകി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാൾ, ദൈവത്തിന് തുല്യനായി വരെ കണക്കാക്കപ്പെടുന്ന ഒരു അഭിനേതാവാണ് അദ്ദേഹമെന്ന് ഓർക്കണം. എന്നിട്ടും ആരാധകരെ അദ്ദേഹം ബഹുമാനിക്കുന്നു, വില കൊടുക്കുന്നു.

വളരെ കുറച്ച് അഭിനേതാക്കൾ മാത്രം താരമാകുന്നതിന് ഒരു കാരണമുണ്ട്. സ്റ്റാർഡം നൽകുന്നത് പ്രേക്ഷകരാണ്. ഒരു കൂട്ടം നിങ്ങളെ പിന്തുടരുകയും നിങ്ങളെ സ്നേഹിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത് എന്നും തമന്ന ഒരു പോഡ്കാസ്റ്റിൽ പറയുന്നു.

അതേസമയം, അരൺമനൈ 4 ആണ് നടിയുടേതായി പുറത്തെത്തിയ അവസാന ചിത്രം. ഭോല ശങ്കർ, ബാന്ദ്ര എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം തെന്നിന്ത്യൻ നായിക തമന്നയ്ക്ക് ഒരു തിരിച്ചുവരവ് നൽകിയ സിനിമ കൂടിയാണ് അരൺമനൈ 4. ഈ ചിത്രത്തിൻറെ വൻ വിജയത്തിന് പിന്നാലെ തമന്ന ഒറ്റയടിക്ക് തന്റെ പ്രതിഫലവും വർധിപ്പിച്ചിരുന്നു. 30 ശതമാനത്തോളമാണ് വർധിപ്പിച്ചത്.

More in Actress

Trending