News
ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നടി; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കുട്ടി താരം ആരെന്ന് മനസിലായോ
ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നടി; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കുട്ടി താരം ആരെന്ന് മനസിലായോ
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ നായിക പങ്കുവെച്ച താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
ജന്മദിനത്തില് അമ്മയ്ക്കൊപ്പമുള്ള തന്റെ ബാല്യകാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്ഷിണേന്ത്യന്‍ സിനിമകളിലൂടെ ചലച്ചിത്ര പ്രവേശനം നടത്തുകയും, ഇന്ന് ബോളിവുഡ് സിനിമകളില്‍ സജീവമായി നില്‍ക്കുകയും ചെയ്യുന്ന നിരവധി ആരാധകരുള്ള നടിയുടെ ചിത്രമാണിത്.
അത് മറ്റാരുമല്ല, 2009 ല്‍ പുറത്തിറങ്ങിയ ‘ഗില്ലി’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി രാകുല്‍ പ്രീത് സിംഗിന്റെ ചിത്രമാണിത്. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും, ‘യാരിയാന്‍’ എന്ന ബോളിവുഡ് ചിത്രമാണ് രാകുല്‍ പ്രീത് സിംഗിനെ ജനപ്രിയയാക്കിയത്.
ഈ വര്‍ഷം രാകുല്‍ പ്രീത് സിംഗിന്റെതായി പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളും ബോളിവുഡില്‍ നിന്നുള്ളതായിരുന്നു. ഏറ്റവും ഒടുവില്‍, അജയ് ദേവ്ഗന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘താങ്ക് ഗോഡ്’ ആണ് രാകുല്‍ പ്രീത് സിംഗിന്റെതായി പുറത്തിറങ്ങിയ ചിത്രം.
