News
ലൈം ഗികാരോപണങ്ങള്‍ നേരിടുന്ന സജിത് ഖാന്‍ ബിഗ്‌ബോസില്‍.., സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനങ്ങള്‍
ലൈം ഗികാരോപണങ്ങള്‍ നേരിടുന്ന സജിത് ഖാന്‍ ബിഗ്‌ബോസില്‍.., സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനങ്ങള്‍
ലൈം ഗികാരോപണങ്ങള്‍ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ സജിത് ഖാന്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. എട്ടോളം വനിതാ സിനിമാപ്രവര്‍ത്തകര്‍ ആണ് സജിത് ഖാനെതിരെ മീടൂ ആരോപണവുമായി രംഗത്ത് വന്നത്. രാജ്യത്ത് മീടൂ ക്യാംപെയ്‌നുകളുടെ തുടക്കകാലത്ത് തന്നെ സജിത് ഖാന്‍ ആരോപണ വിധേയനായിരുന്നു.
ഓഡീഷനുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയാണ് പീ ഡനങ്ങള്‍ എന്നാണ് വെളിപ്പെടുത്തലുകള്‍. അഭിനയം എന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അ ശ്ലീല ചുവയില്‍ സംസാരിച്ചെന്നും ആരോപണമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ത്മഹത്യ ചെയ്ത ഒരു ബോളിവുഡ് നടിയും ഇയാളില്‍ നിന്ന് മോശം അനുഭവങ്ങള്‍ക്ക് ഇരയാതായി നടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലും വന്നിരുന്നു.
ഇത്രയധികം ആരോപണങ്ങള്‍ നിലനില്‍ക്കെ സജിത്തിനെ ഷോയില്‍ പങ്കെടുപ്പിക്കുന്നത് ചൂണ്ടിക്കാട്ടി ബിഗ് ബോസ് 16 അവതാരകനും നടനുമായ സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ട്.
ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര തുടങ്ങി ഒട്ടേറെ നടിമാരാണ് സജിത് ഖാന്റെ സാന്നിധ്യത്തെ അപലപിച്ച് രംഗത്ത് വന്നത്. താന്‍ ബിഗ്‌ബോസ് കാണുമായിരുന്നു എന്നും ഇനി ഒരിക്കലും ഷോ കാണില്ലെന്നും തനുശ്രീ ദത്ത പ്രതികരിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് സിനിമ സംഘടനയായ എഫ്ഡബ്ല്യൂഐസിഇ സജിത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
