Actress
ലോകത്തില്‍ മറ്റൊരു സ്ഥലവും കാണാന്‍ തോന്നില്ല, മക്ക മദീനയില്‍ പോകാന്‍ മാത്രമാണ് താല്‍പര്യം; ഞാന്‍ മരിച്ചാല്‍ സിനിമകളിലെ എന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്, അത് എനിക്ക് കബറില്‍ ബുദ്ധിമുട്ടാക്കും; മുംതാസ്
ലോകത്തില്‍ മറ്റൊരു സ്ഥലവും കാണാന്‍ തോന്നില്ല, മക്ക മദീനയില്‍ പോകാന്‍ മാത്രമാണ് താല്‍പര്യം; ഞാന്‍ മരിച്ചാല്‍ സിനിമകളിലെ എന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്, അത് എനിക്ക് കബറില്‍ ബുദ്ധിമുട്ടാക്കും; മുംതാസ്
തൊണ്ണൂറുകളില്‍ തമിഴ് സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു മുംതാസ്. ഖുഷി എന്ന വിജയ് ചിത്രത്തിലെ കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന പാട്ടിലൂടെ ആകും ഒരുപക്ഷേ മലയാളികള്‍ക്ക് മുംതാസ് കൂടുതല്‍ സുപരിചയായത്. പിന്നീട് താണ്ടവം എന്ന മലയാള സിനിമയിലും മോഹന്‍ലാലിനൊപ്പം മുംതാസ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. നായികയ്ക്ക് പുറമെ ഗ്ലാമറസ് വേഷങ്ങളില്‍ ആയിരുന്നു നടി ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും മുംതാസ് പാത്രമായിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം ആത്മീയതിലേയ്ക്ക് തിരിഞ്ഞത്.
എന്നാല്‍ അന്ന് ചെയ്ത റോളുകളിലും ധരിച്ച വസ്ത്രങ്ങളിലും മുംതാസിന് കുറ്റബോധമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി. അബായ ആണ് തനിക്കിപ്പോള്‍ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രമെന്നും മുംതാസ് പറയുന്നു. ലോകത്തിലുള്ള മികച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ എനിക്ക് വാങ്ങാം. അതെല്ലാം ഞാന്‍ ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോള്‍ തോന്നുന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഞാനൊരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോള്‍ തോന്നാറെന്നും മുംതാസ് പറഞ്ഞു.
സിനിമയില്ലാതെ തനിക്കിപ്പോഴുള്ള വരുമാനം എന്തെന്നും മുംതാസ് വ്യക്തമാക്കി. പ്രോപ്പര്‍ട്ടികളുണ്ട്. അതില്‍ നിന്നും വാടക വരുന്നു. ഞാന്‍ ജോളിയായിരിക്കുന്നു. ഞാന്‍ ലാവിഷ് ജീവിതമായിരുന്നു മുമ്പ് നയിച്ചത്. അതിനേക്കാള്‍ നന്നായാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് ചിലപ്പോള്‍ തോന്നും. ചിലപ്പോള്‍ എന്റെ ആവശ്യങ്ങള്‍ വളരെ കുറഞ്ഞെന്നും തോന്നും. കംഫര്‍ട്ടബിളായാണ് ജീവിക്കുന്നത്. പക്ഷെ പെട്ടെന്നൊരു ദിവസം ബാഗ് പാക്ക് ചെയ്ത് വിദേശത്ത് വെക്കേഷന് പോകാന്‍ പറഞ്ഞാല്‍ എനിക്ക് സാധിക്കില്ല.
അതിലെനിക്ക് നിരാശ ഇല്ല. കാരണം എനിക്ക് മക്ക മദീനയില്‍ പോകാന്‍ മാത്രമാണ് താല്‍പര്യം. വേറെ എവിടെ പോകാനും ആഗ്രഹമില്ല. ആ സ്ഥലം കണ്ടാല്‍ പിന്നെ ലോകത്തില്‍ മറ്റൊരു സ്ഥലവും കാണാന്‍ തോന്നില്ലെന്നും മുംതാസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ ജീവിതത്തിലേക്ക് മാറിയപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും മുംതാസ് സംസാരിച്ചു.
ട്രാന്‍സ്‌ഫോര്‍മേഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ വീട്ടിലിരുന്ന് കരയും. ചേട്ടന്‍ വീട്ടില്‍ വരും. നോക്കുമ്പോള്‍ ഞാന്‍ കരയുകയായിരിക്കും. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നെന്ന് ഞാന്‍ പറയും. കുറേ വര്‍ഷങ്ങള്‍ മുമ്പ് ചെയ്ത തെറ്റ് ഓര്‍മ്മ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാന്‍സ് ചെയ്ത പാട്ടുകളും ഓര്‍മ്മ വരും. അപ്പോഴൊക്കെ താന്‍ കരയാറുണ്ടായിരുന്നെന്നും മുംതാസ് പറഞ്ഞു.
തനിക്കൊരുപാട് പണം ലഭിച്ചാല്‍ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി ഇന്റര്‍നെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മുംതാസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും തന്റെ പഴയ ഫോട്ടോകള്‍ നീക്കം ചെയ്യാത്തതിന് കാരണം തന്റെ മാറ്റം പുതിയ ഫോളോവേഴ്‌സ് അറിയണം. അവര്‍ ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ തിരയരുത്.
എന്നെ ആരും അത്തരത്തില്‍ കാണരുത്. താന്‍ മരിച്ചാല്‍ ഇത്തരം മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറില്‍ ബുദ്ധിമുട്ടാകുമെന്നും മുംതാസ് പറഞ്ഞു. 25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാന്‍ പറ്റില്ല. എനിക്ക് വിവാഹം ചെയ്യമെന്നുമില്ല. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാമെന്നും മുംതാസ് വ്യക്തമാക്കി.
പക്ഷെ തനിക്കെന്ന് പറയാന്‍ ഒരു കുഞ്ഞോ കുടുംബമോ ഇല്ലെന്ന തോന്നല്‍ ഉണ്ട്. ദിവസവും എനിക്കങ്ങനെ തോന്നും. എല്ലാവര്‍ക്കും എല്ലാം എപ്പോഴും ലഭിക്കില്ല. ഇനിയൊരു കുടുംബ ജീവിതം തനിക്കുണ്ടാകാന്‍ സാധ്യതയില്ല. ഞാനതിന് മാനസികമായി തയ്യാറല്ല. അള്ളാഹുവിന്റെ തീരുമാന പ്രകാരം നടന്നേക്കും. പക്ഷെ ആ ബന്ധം വിജയിക്കാന്‍ സാധ്യതയില്ല.
കാരണം ഇനിയൊരാളെ ശ്രദ്ധിക്കാനുള്ള കഴിവ് എനിക്കില്ല. ഞാന്‍ എന്നെത്തന്നെ നോക്കുന്നത് വലിയ കാര്യമാണെന്നും മുംതാസ് പറഞ്ഞു. അമ്മ ബോംബെയിലാണുള്ളത്. കുടുംബത്തിന്റെ വലിയൊരു ഭാഗവും അവിടെയാണ്. ചെന്നൈയിലുള്ള താന്‍ ഇടയ്ക്ക് അങ്ങോട്ട് പോകാറുണ്ടെന്നും മുംതാസ് വ്യക്തമാക്കി. നടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
