Malayalam Breaking News
നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റൂട്ട് എന്ന നിലയിലാണ് അവർ നോക്കി കാണുന്നത് – നടി മുംതാസ്
നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റൂട്ട് എന്ന നിലയിലാണ് അവർ നോക്കി കാണുന്നത് – നടി മുംതാസ്
By
നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റൂട്ട് എന്ന നിലയിലാണ് അവർ നോക്കി കാണുന്നത് – നടി മുംതാസ്
മി ടൂ വെളിപ്പെടുത്തലുകൾ സജീവമായ സാഹചര്യത്തിൽ ഇത്തരം തുറന്നു പറച്ചിലുകൾ അനുകൂലിച്ചും പ്രതികൂലിച്ചും പല നടിമാരും രംഗത്തെത്തുന്നുണ്ട്. തെന്നിന്ത്യന്‍ താരം മുംതാസും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും അവയൊക്കെ താന്‍ എങ്ങനെ നേരിട്ടെന്നും വ്യക്തമാക്കി രംഗത്തെത്തി.
തന്നെ ഒന്നിലധികം തവണ ലൈംഗികാതാത്പര്യങ്ങളുമായി സംവിധായകര്‍ അടക്കമുള്ളവര്‍ സമീപിച്ചിട്ടുണ്ടെന്നാണ് മുംതാസ് പറയുന്നത്. ഇതിന്റെ പേരില്‍ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് തല്ലിയിട്ടുണ്ടെന്നും മുംതാസ് പറയുന്നു. സംവിധായകന്‍ ആരാണെന്ന് അവര്‍ വ്യക്തമാക്കിയില്ല. മറ്റൊരാള്‍ തന്റെ മുഖത്ത് നോക്കി പറഞ്ഞത്, നിങ്ങള്‍ സൈന്‍ ചെയ്യണ്ട, നിങ്ങള്‍ ഉണ്ടെങ്കില്‍ ഔട്ട് ഡോര്‍ ഷൂട്ടിംഗ് ഭയങ്കര ബോര്‍ ആയിരിക്കും’ എന്നായിരുന്നു.
നിങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെന്നു തോന്നുന്ന ആരെയെങ്കിലും വിളിച്ച് ഔട്ട് ഡോര്‍ ഷൂട്ടിംഗ് നടത്തു എന്ന് അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഞാന്‍ ഇറങ്ങിപ്പോരുകയായിരുന്നു. മറ്റൊരു വ്യക്തിയും മോശമായ രീതിയില്‍ എന്നെ സമീപിച്ചിരുന്നു. ഞാന്‍ അയാളെ അതേ സ്ഥലത്ത് വച്ച് തന്നെ ചീത്ത വിളിച്ചു. അതിനുശേഷം എന്നെ എവിടെവച്ചു കണ്ടാലും മാഡം എന്നോ അമ്മയെന്നോ അല്ലാതെ അയാള്‍ വിളിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
താന്‍ ഒരിക്കലും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലെന്നും അതിനുള്ള അവസരം ആര്‍ക്കും കൊടുത്തിട്ടില്ലെന്നും മുംതാസ് പറയുന്നു.ഇതുവരെ ഒരു ഇര ആയിട്ടില്ല. അതുകൊണ്ട് തന്നെയാണ് ആരുടെയും പേര് വെളിപ്പെടുത്താതെന്നും മുംതാസ് പറഞ്ഞു. തനിക്ക് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നത് വളരെ വര്‍ഷങ്ങള്‍ക്കു മുമ്ബാണ്.
അന്ന് തന്നോട് അങ്ങനെ പെരുമാറിയവരൊക്കെ ഇപ്പോള്‍ സ്വഭാവം കൊണ്ട് മാറിയിരിക്കാം. അവര്‍ക്ക് കുടുംബം ഉണ്ടാകും കുട്ടികള്‍ ഉണ്ടാകും. ഇപ്പോള്‍ അവര്‍ എങ്ങനെയാണ് മറ്റുള്ളവരോട് പെരുമാറുന്നതെന്ന് അറിയില്ലാത്തതുകൊണ്ടും അന്നു നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞാല്‍ അതവരുടെ കുടുംബത്തേയും കുട്ടികളെയും ഒരുപക്ഷേ മോശമായി ബാധിച്ചേക്കാം എന്നുള്ളതുകൊണ്ടുമാണ് ആരുടെയും പേര് പറയാത്തതെന്നും മുംതാസ് വിശദീകരിക്കുന്നു.
സംവിധായകനോ നിര്‍മാതാവോ, നടന്മാരോ ഒരു അഭിനേത്രിയെ തനിയെ കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിയില്‍ വീഴരുത്. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്ബോള്‍ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാന്‍ സ്വയം തയ്യാറെടുക്കരുത്. ഞാന്‍ ഒഡീഷനു പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്ത സമയങ്ങളില്‍ എന്‍റെ കൈയില്‍ മുളക് പൊടി പൊതിഞ്ഞു തരും. അന്ന് കുരുമുളക് സ്്രേപ ഒന്നും ഇല്ല. നിന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഉപയോഗിക്കണം എന്നു പറഞ്ഞ് നിര്‍ബന്ധപൂര്‍വാണ് മുളക് പൊടി അമ്മ പൊതിഞ്ഞു തന്നുവിട്ടിരുന്നത്; മുംതാസ് പറയുന്നു.
നമുക്ക് നമ്മുടെ ലക്ഷ്യം നേടണമെന്നതാണ് ആഗ്രഹമെങ്കിലും അതിന് വിലയായി എന്തെങ്കിലും കൊടുക്കാന്‍ അവശ്യപ്പെട്ടാല്‍ തയ്യാറാകരുത്. ആളുകള്‍ പലതും ചോദിച്ചെന്നിരിക്കും. അതിന് എന്ത് മറുപടി പറയണമെന്നത് നമ്മുടെ തീരുമാനമാണ്. നമ്മുടെ ശരീരം നമ്മുടേതാണ്. നടന്മാരും സംവിധായകരും മാനേജര്‍മാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിറ്റൂട്ട് എന്ന നിലയിലാണ് നോക്കി കാണുന്നത്. അഭിനേത്രികള്‍ അവരുടെ ജോലി ചെയ്യുകയാണ്.
കുടുംബം നോക്കാന്‍ വേണ്ടിയാണ് അവരും ജോലി ചെയ്യുന്നത്. ബിഗ് ബോസിലെ ഒരു വീഡിയോയ്ക്ക് താഴെ ദുഷിച്ച മനസുള്ള ഒരാള്‍ കമന്‍റ് ചെയ്തത്, ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്നാണ്. ഇതാണ് ആളുകളുടെ മനോനില. നിങ്ങളുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീ ജോലിക്കു പോകുമ്ബോള്‍ നിങ്ങള്‍ കരുതുന്നത് അവള്‍ ആരുടെയോ ഒപ്പം കിടക്കാന്‍ പോവുകയാണ് എന്നാണോ? പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് നമ്മള്‍ എല്ലാവരും പറയും. വിദ്യാഭ്യാസം നേടിയിട്ടും അവര്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്നാണോ? സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി തങ്ങള്‍ നേടിയ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ ഉപയോഗിക്കണം. അവര്‍ പുറത്തു പോയി ജോലി ചെയ്യട്ടെ. അതിനെ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നതെങ്കില്‍ അതൊട്ടും ശരിയായ രീതിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
actress mumtaz about me too
