Connect with us

തല മറയ്ക്കാതെ പുറത്ത് പോകുമ്പോള്‍ ന ഗ്‌നയായി തോന്നി, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു ആണ്; നടി മുംതാജ്

Actress

തല മറയ്ക്കാതെ പുറത്ത് പോകുമ്പോള്‍ ന ഗ്‌നയായി തോന്നി, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു ആണ്; നടി മുംതാജ്

തല മറയ്ക്കാതെ പുറത്ത് പോകുമ്പോള്‍ ന ഗ്‌നയായി തോന്നി, ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു ആണ്; നടി മുംതാജ്

നിരവധി ആരാധകരുണ്ടായിരുന്നു നടിയാണ് മുംതാജ്. മുംതാജിനെ പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്കാവില്ല. 1999ല്‍ ഡി രാജേന്ദര്‍ സംവിധാനം ചെയ്ത ‘മോനിഷ എന്‍ മോണോലിസ’ എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം തന്നെ താരത്തിന് ആരാധകര്‍ക്കിടയില്‍ നല്ല പേര് നേടിക്കൊടുത്തു.

അതിനുശേഷം എസ് ജെ സൂര്യ സംവിധാനം ചെയ്ത വിജയ് ചിത്രമായ ഖുഷിയില്‍ അഭിനയിച്ചു. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മുന്‍നിര താരങ്ങളുടെ സിനിമകളില്‍ പിന്നീട് അഭിനയിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചില്ല. ഇതിനു ശേഷം താരം അഭിനയം നിര്‍ത്തി.

ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിര്‍ത്തിയതിനെ പറ്റി പ്രതികരിച്ചിരുന്നു. ‘ഞാന്‍ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. എനിക്ക് ഖുറാന്‍ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും, ചെയ്യാതിരിക്കാനും അള്ളാഹു എന്നോട് കല്‍പിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ഖുറാനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. പക്ഷേ, ഏതോ ഒരു ഘട്ടത്തില്‍ അത് എന്നില്‍ പുലരാന്‍ തുടങ്ങി, ക്രമേണ എന്നില്‍ ഒരു മാറ്റം വന്നു. അതുകൊണ്ടാണ് സിനിമയില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കിയത്. പിന്നെ ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു ആണ്. അള്ളാഹു എന്നെ മാറ്റി.

ഒരു ദിവസം ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ തലയില്‍ ദാവണി ശരിയാക്കി വെച്ചു. തല മറയ്ക്കാതെ പുറത്ത് പോകുമ്പോള്‍ ന ഗ്‌നയായി തോന്നി. പുറത്തിറങ്ങുമ്പോള്‍ മാന്യമായ വസ്ത്രം ധരിച്ചു. അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നത്. സിനിമയില്‍ സ്വിമ്മിംഗ് സ്യൂട്ടില്‍ അഭിനയിച്ച ഒരാള്‍ അത്തരമൊരു വസ്ത്രം ധരിക്കുന്നു. ആശ്ചര്യമായിരിക്കും. പക്ഷേ, എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു എന്നും മുംതാജ് പറഞ്ഞു.

More in Actress

Trending

Recent

To Top