Connect with us

കാവ്യ മാധവന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കാവ്യ മാധവന്‍ എന്ന് എല്ലാവരും പറയും, ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആരും ഇല്ല, മാറി നില്‍ക്ക് എന്ന് പറയുന്ന കാലം; റിമി ടോമി

Actress

കാവ്യ മാധവന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കാവ്യ മാധവന്‍ എന്ന് എല്ലാവരും പറയും, ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആരും ഇല്ല, മാറി നില്‍ക്ക് എന്ന് പറയുന്ന കാലം; റിമി ടോമി

കാവ്യ മാധവന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കാവ്യ മാധവന്‍ എന്ന് എല്ലാവരും പറയും, ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആരും ഇല്ല, മാറി നില്‍ക്ക് എന്ന് പറയുന്ന കാലം; റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാന്‍ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാന്‍സുകളിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികള്‍ക്കേറെ ഇഷ്ടവുമാണ്.

മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടാണ് റിമിക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് ഹിറ്റ് ഗാനങ്ങള്‍ റിമിയെ തേടി വന്നു. സിനിമകളിലെ പാട്ടിനൊപ്പം സ്‌റ്റേജ് ഷോകളും റിമി ടോമിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ ആദ്യ ഗള്‍ഫ് ഷോയെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമിയിപ്പോള്‍. നടന്‍ ജയറാമിനൊപ്പമായിരുന്നു തന്റെ ആദ്യ ഗള്‍ഫ് ഷോയെന്ന് റിമി ടോമി പറയുന്നു.

ഗള്‍ഫ് എന്താണെന്നോ ഫ്‌ലൈറ്റ് എന്താണെന്നോ വലിയ താരങ്ങള്‍ ആരാണെന്നോ എന്താണെന്നോ അറിയാത്ത പ്രായം. കാണുന്നവരെയൊക്കെ ഭയക്കുന്ന എന്റെ കൗമാരകാലം. ഗള്‍ഫില്‍ നടക്കുന്ന എന്റെ ആദ്യ പ്രധാന ഷോ. കുടമുല്ലപ്പൂവിനും എന്ന പാട്ട് 25 പ്രാവശ്യം എങ്കിലും റിഹേഴ്‌സല്‍ ചെയ്ത് ഞങ്ങള്‍ ഭയങ്കര കമ്പനിയായി. ഷോ തുടങ്ങുന്നതിന് മുമ്പും കഴിയുമ്പോഴും ഹോട്ടലില്‍ വമ്പിച്ച ജനത്തിരക്കാണ്.

ഹോട്ടല്‍ കാണാന്‍ ജന സാഗരം വരും. കാവ്യ മാധവന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ കാവ്യ മാധവന്‍ എന്ന് എല്ലാവരും പറയും. ഞാന്‍ ഇറങ്ങി വരുമ്പോള്‍ ആരും ഇല്ല. ഇതാര്, സുജ കാര്‍ത്തികയെ പോലെ ഉണ്ടല്ലോ, ഇതാരാണ്, മാറി നില്‍ക്ക് എന്ന് പറയുന്ന കാലം. ചിങ്ങമാസം പാട്ടൊന്നും അന്ന് റിലീസ് ചെയ്തിട്ടില്ലെന്നും റിമി ടോമി ചൂണ്ടിക്കാട്ടി. അമൃത ടിവിയില്‍ സംസാരിക്കുകയായിരുന്നു റിമി.

ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചും റിമി ടോമി സംസാരിച്ചു. സംവിധായകന്‍ കണ്ണന്‍ ചേട്ടന്റെ ധൈര്യത്തിന്റെ പുറത്താണ് ചെയ്തത്. എന്നെക്കൊണ്ട് അഭിനയിപ്പിച്ചെടുക്കും. റിമി ടോമിയില്‍ നിന്നും മാറാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. കഥാപാത്രമായി മാറാനൊന്നും തനിക്ക് പറ്റില്ലെന്നും റിമി ടോമി വ്യക്തമാക്കി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ 2015 ലാണ് റിലീസ് ചെയ്തത്. റിമി ആദ്യമായി നായിക വേഷം ചെയ്ത സിനിമയാണിത്. അതിന് മുമ്പ് അഞ്ച് സുന്ദരികള്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷം റിമി ചെയ്തിട്ടുണ്ട്.

വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. 2008 ലായിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം. വിവാഹം ജീവിതം മുന്നോട്ട് പോകവെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും 2019 ല്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടി. റോയ്‌സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് ഇതുവരെയും തയ്യാറായിട്ടില്ല. റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന് ഒന്നിലേറെ തവണ ഗോസിപ്പുകള്‍ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല. താരം പലപ്പോഴും ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്താറുമുണ്ട്.

ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിര്‍ഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിര്‍ദ്ദേശിക്കുന്നത്. മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്.

ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

More in Actress

Trending