ആ മെസേജുകള്‍ ഞാനല്ല അയച്ചത്, എന്ത് സംഭവിച്ചാലും ഞാനല്ല ഉത്തരവാദി !!! വൈറലായി മിയയുടെ കുറിപ്പ്..
അല്ഫോണ്സാമ്മ എന്ന പരമ്പരയില്‍ മാതാവിന്റെ വേഷത്തിലെത്തി മലയാള സിനിമയിലേക്ക് കയറിയ താരമാണ് മിയ ജോര്‍ജ്. ഒരു സ്മോള്‍ ഫാലിമി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എന്റെ മെഴുതിരി അത്താഴങ്ങളായിരുന്നു താരം അവസാനമായി അഭിനയിച്ച ചിത്രം. മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല് നിന്നും ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യ്ത് കബളിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തുകളുമായി താരം ഫെയിസ് ബുക്കില്‍ കുറിച്ചു.
പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള ഡേറ്റ് വരെ കൊടുക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗന്റ്സ്ലൂടെ വരുന്ന മെസ്സേജുകള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ലെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംഭവം സോഷയ്ല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് താന്‍ അങ്ങനെയൊരു കാര്യത്തെ ക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെ ക്കുറിച്ചും തുറന്നു പറഞ്ഞ് മിയ എത്തിയത്. ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും മിയ പങ്കു വെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് മിയക്ക് പിന്തുണയുമായി കമന്റ് ബോക്സില്‍ വന്നത്.
മിയയുടെ കുറിപ്പ് കാണാം. മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല് നിന്നും മെസ്സെഞ്ചര്‍ വഴി ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നാണ് ആള് പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള അറേഞ്ച് മെന്റ്സ് വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാന്‍ മിയ എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്.
മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗന്റ്സ്ലൂടെ വരുന്ന മെസ്സേജുകള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.
Actress mIya’s viral facebook post