Connect with us

എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്ക് ! പെണ്ണായി ഞാൻ മാത്രം ! – അനുഭവിച്ച ഭീകര നിമിഷങ്ങൾ പങ്കു വച്ച് ലക്ഷ്മി !

Malayalam Breaking News

എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്ക് ! പെണ്ണായി ഞാൻ മാത്രം ! – അനുഭവിച്ച ഭീകര നിമിഷങ്ങൾ പങ്കു വച്ച് ലക്ഷ്മി !

എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്ക് ! പെണ്ണായി ഞാൻ മാത്രം ! – അനുഭവിച്ച ഭീകര നിമിഷങ്ങൾ പങ്കു വച്ച് ലക്ഷ്മി !

സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയ അനുഭവം പങ്കു വാക്കുകയാണ് സീരിയൽ നടി ലക്ഷ്മി . പ്രേതഭവനത്തിൽ എത്തിച്ചേർന്ന അനുഭവത്തെ പേടിയോടെയാണ് ലക്ഷ്മി ഓർത്തെടുക്കുന്നത് . ആ അനുഭവം ഇങ്ങനെയാണ് ;

ഒരിക്കല്‍ ഞാനും അസ്സറും സുഹൃത്തുക്കളുമൊക്കെയായി യാത്ര പ്ലാൻ ചെയ്തു. കൊടൈക്കനാലിലേക്ക്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞങ്ങൾ കോട്ടേജ് തേടി എത്തിയത് പ്രേത ഭവനം പോലെയുള്ള ഇടത്തേക്കായിരുന്നു. സത്യത്തിൽ ശരിക്കു പേടിച്ചിരുന്നു. അന്വേഷിക്കുന്ന കോട്ടേജ് ഇതുതന്നെയാണോ എന്നുറപ്പുവരുത്തുവാനായി മൂന്നുതവണ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. അപ്പോഴൊക്കെ എത്തിച്ചേർന്നത് പ്രേതാലയം പോലെ തോന്നിപ്പിക്കുന്ന കോട്ടേജിലേക്കായിരുന്നു. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു. ഞാൻ മാത്രമേ പെണ്ണായി ആ യാത്ര സംഘത്തിലുണ്ടായിരുന്നുള്ളൂ.

ഞങ്ങളുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു താമസത്തിനായി ഇൗ കോട്ടേജ് തെരഞ്ഞെടുത്തത്. കോടൈക്കനാലിൽ എത്തിയപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ സുഹൃത്തിനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഫോൺ എടുത്തില്ലായിരുന്നു. ഒരുപക്ഷേ ഉറങ്ങിപോയതാവും എന്നുകരുതി. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആണെന്ന് ഞങ്ങൾക്കു തോന്നി. അതുകൊണ്ട് അവിടേക്ക് പോയില്ല. രാവിലെ വരെ വണ്ടിയിൽ തന്നെയിരുന്നു. പിറ്റേന്ന് സുഹൃത്ത് ഫോൺ വിളിച്ചു അപ്പോഴാണ് ശരിക്കും അറിഞ്ഞത് ആ കോട്ടേജ് എടുക്കാതിരുന്നത് നന്നായെന്ന്. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജ് ആയിരുന്നുവത്. ശരിക്കും ഞങ്ങള്‍ പേടിച്ച യാത്രയായിരുന്നു. ആ യാത്രയിൽ അനുഭവിച്ച ടെൻഷൻ ഇന്നും മറക്കാനാവില്ല.

actress lakshmi about horror cottage

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top