Social Media
അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം?; ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം?; ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
മലയാളക്കരയെ ഞെട്ടിച്ച വിയോഗമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനിയുടെയും. 2018 ലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ തുടക്കം മുതൽ ശക്തമായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും ദുരൂഹതകൾ വർധിപ്പിച്ചിരുന്നു.
പിന്നീട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കടുത്ത വിമർശനങ്ങൾക്കാണ് ഇരയായത്. മാധ്യമങ്ങൾക്ക് മുന്നിൽ ഒരിക്കൽ പോലും വരാത്ത ലക്ഷ്മി 6 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു മാധ്യമത്തിന് മുന്നിൽ വരികയും തനിക്ക് അറിയാവുന്ന കാര്യങ്ങളെന്ന നിലയ്ക്ക് ചില കാര്യങ്ങൾ പറയുകയുമുണ്ടായി.
ഈ വേളയിൽ സോഷ്യൽ മീഡിയൽ ഒരു കുറിപ്പ് വൈറലാകുകയാണ്. ജെറി പൂവക്കാല എന്നയാളുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ലക്ഷ്മി മനോരമയ്ക്ക് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത് . ഞങ്ങൾ തൃശൂർ വടക്കുനാഥ ക്ഷേത്രത്തിൽ മകളുടെ നേർച്ചയ്ക്ക് പുറപ്പെട്ട ആ രാത്രി അധികം വൈകാതെ അവിടെ നിന്ന് തിരിച്ചു. തിരുവനന്തപുരത്ത് ബാലുവിന് വേറെ പ്രോഗ്രാം ഉള്ളതുകൊണ്ട് ആണ് നേരത്തെ പുറപ്പെട്ടത്ലക്ഷ്മിക്ക് ട്രാവൽ സിക്ക്നെസ്സ് ഉള്ളതുകൊണ്ട് യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാതിരിക്കുവാൻ കണ്ണടച്ചിരിക്കയാണ് പതിവ്.
ഇടയ്ക്ക് കാറ് നിർത്തി അവർ ഡ്രിങ്ക്സ് ഒക്കെ കുടിച്ചു. കാർ ഓടിച്ചിരുന്നത് അർജുൻ ആണ്. അർജുൻ കടയിൽ നിന്ന് ഡ്രിങ്ക്സ് വാങ്ങി കൊടുത്തിരുന്നു. ലക്ഷ്മിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറയുകയും പിന്നീട് വണ്ടി മുന്നോട്ട് പോകുമ്പോൾ ബാലു, ഞാൻ ഒന്ന് കിടന്നോട്ടെ എന്ന് ചോദിച്ചു. പിന്നീട് വണ്ടി അസാധാരണമായ രീതിയിൽ പോകുന്നതായി തോന്നി.
ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അർജുൻ പകച്ചു നില്ക്കുന്നു. ഞാൻ നിലവിളിക്കാൻ ശ്രമിക്കുന്നു. അവിടെ എന്റെ ബോധം പോയി. ഈ അപകടത്തെ കുറിച്ച് അതുമാത്രമാണ് ലക്ഷ്മിക്ക് ആകെ അറിയാവുന്നത്. പിന്നീട് ലക്ഷ്മി ആശുപുത്രിയിൽ ആയിരുന്നു. ബാലഭാസ്കർ പറയുന്നുണ്ടായിരുന്നു അപ്പു ( അർജുൻ) ഉറങ്ങിയതാണെന്ന്.
ഈ വണ്ടി ഇടിക്കുന്നതിന് തൊട്ടു മുൻപു വരെയുള്ള കാര്യങ്ങൾ കണ്ട ഒരാളാണ് ലക്ഷ്മി. എനിക്ക് ആരെയും പേടിക്കേണ്ടിയ കാര്യമല്ല. എന്റെ മുൻഗണന വേറൊന്നിനും അല്ലായിരുന്നു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ ഭർത്താവിനെയുമാണ്. ആരെങ്കിലും കൊ ലപ്പെടുത്തിയതായിരുന്നെങ്കിൽ ഞാനായിരിക്കും ആദ്യം അവരെ പിടിക്കുവാൻ പരാതി കൊടുക്കുന്ന ആൾ.
എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭർത്താവിനെയും കുട്ടിയെയും ആണ്. അതുകൊണ്ടാണ് ഞാൻ തുടർച്ചയായി മൊഴി കൊടുത്തുകൊണ്ടിരിക്കുന്നത്. ഞാൻ സാധാരണക്കാരിയായ ഒരു സ്ത്രീ ആണ്. എനിക്ക് നഷ്ടപെട്ട എന്റെ ലോകത്തെയാണ്. ബാലു സംഗീതത്തിന് വേണ്ടി ജീവിച്ച ഒരാളാണ്.
ബാലുവിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ഞാൻ ഈ പറയുന്നതിന് വേറെ ഒരു അർത്ഥം ഇല്ല.
എന്റെ ഭർത്താവിന്റെ അച്ഛനോടും അമ്മയോടും പിന്നെ എന്തുകൊണ്ട് അകന്നു. തുടർച്ചയായി സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിച്ചതുകൊണ്ടാണ് എന്റെ പേര് എടുത്തു ഉപദ്രവിച്ചതുകൊണ്ടാണ് ഈ അകൽച്ച. ബാലുവിന്റെ അമ്മയ്ക്ക് ഈ വിവാഹം ഇഷ്ടമല്ലായിരുന്നു. ലക്ഷ്മിയെ ബാലുവിന്റെ അമ്മ അംഗീകരിച്ചിട്ടില്ല. കല്യാണം കഴിഞ്ഞ് ഒറ്റ പ്രാവിശ്യമാണ് ആ വീട്ടിൽ പോയിട്ടുള്ളത്.
ഞാൻ സംസാരശേഷിയോടെ ഇരിക്കുമ്പോൾ എന്റെ മൊഴി എടുക്കാതെ ഏതെങ്കിലും അന്വേഷണ ഏജൻസി മുന്നോട്ട് പോകുമോ??? എന്റെ ഭർത്താവിനും കുഞ്ഞിനും കൊടുക്കുവാനുള്ള അവസാന കാര്യം അവർക്ക് വേണ്ടി മൊഴി കൊടുക്കുക എന്നുളളതാണ്..(അതുപറയുമ്പോൾ ലക്ഷ്മി കരയുകയാണ്) എന്തുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല.?? എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭർത്താവിനെയും മകളെയും, എനിക്ക് അതിനപ്പുറം ഒന്നും വലുതായി തോന്നിയില്ല.
പ്രിയപ്പെട്ടവരെ ഇനിയെങ്കിലും ആ സ്ത്രീയെ വെറുതെ വിടുക. അവർ അനുഭവിക്കുന്ന വേദന, അവർ കണ്ണീർ താഴ്വരയിലായിരുന്നു കഴിഞ്ഞ ആറു വർഷങ്ങൾ. അവർ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇനിയും അവരെ വിധിക്കാൻ ആർക്കും ഒരു അവകാശവും ഇല്ല എന്ന അഭിപ്രായമാണ് എനിക്ക്. അവർക്ക് ആ അപകടത്തിൽ ഒരു സംശയവും ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഇത്ര സംശയം????
ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ……! ഇവരെ കുറ്റപ്പെടുത്തിയ ആരെങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെ കുറിച്ചോ അന്വേഷിച്ചോ?? പിന്നെ ലക്ഷ്മി, ഈ തുറന്നു പറച്ചിൽ അത്യാവിശ്യമായിരുന്നു. അത് ആയിരക്കണക്കിനാളുകളുടെ സംശയത്തിന് ഒരു മറുപടി ആയിരുന്നു.
നിങ്ങളെ ആരൊക്കെ ഒറ്റപ്പെടുത്തുവാൻ ശ്രമിച്ചാലും തളരരുത്. മുന്നോട്ട് തന്നെ പോകണം. അതിജീവിക്കണം. മുൻവിധികളുടെയും കുറ്റപ്പെടുത്തിയവരുടെയും മുൻപിൽ തല ഉയർത്തി നിൽക്കണം. ഈ കാലവും കടന്നു പോകും.സകലബുദ്ധിയെയും കവിയുന്ന സമാധാനം ദൈവം നിങ്ങൾക്കു നൽകട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.