News
കാമുകന് ഉപേക്ഷിച്ചു, നടി കിം കര്ദാഷ്യനെപ്പോലെയാകാന് യുവതി ചെയ്തത് 15ഓളം ശസ്ത്രക്രിയകള്‍; ചെലവാക്കിയത് 49 ലക്ഷത്തോളം രൂപ
കാമുകന് ഉപേക്ഷിച്ചു, നടി കിം കര്ദാഷ്യനെപ്പോലെയാകാന് യുവതി ചെയ്തത് 15ഓളം ശസ്ത്രക്രിയകള്‍; ചെലവാക്കിയത് 49 ലക്ഷത്തോളം രൂപ
സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് കിം കര്ദാഷ്യന്. താരത്തെ പോലെയാകാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ദക്ഷിണ കൊറിയയില്‍ ഒരു യുവതി കിം കര്ദാഷ്യനെപ്പോലെയാകാന് ചെയ്തത് 15ഓളം ശസ്ത്രക്രിയകളാണ്. 28കാരിയായ ചെറി ലീ ആണ് പ്രിയതാരത്തെ പോലെയാകാന്‍ 49 ലക്ഷത്തോളം രൂപ ചെലവഴിച്ചത്.
കിം കര്ദാഷ്യന് തനിക്കെന്നും പ്രചോദനമായിരുന്നെന്നാണ് ചെറി പറയുന്നത്. തന്റെ കണ്ണില്‍ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി കിം ആണെന്നാണ് ചെറിയുടെ വാക്കുകള്‍. ചെറുപ്പം മുതല്‍ ചെറിക്ക് അവളുടെ രൂപം ഇഷ്ടമല്ലായിരുന്നു. വളരുന്തോറും ആ ഇഷ്ടക്കേട് കൂടിക്കൊണ്ടിരുന്നു.
20കാരിയായ താന്നെ കാമുകന് ഉപേക്ഷിക്കാനും കാരണം ഈ രൂപമായിരുന്നെന്നാണ് ചെറി പറയുന്നത്. ഇതാണ് കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് അവളെ പ്രചോദിപ്പിച്ചത്. ഇരട്ട കണ്പോളകള്ക്ക് വേണ്ടിയാണ് ആദ്യം ശസ്ത്രക്രിയ ചെയ്തത്. ഇത് ചെയ്തിട്ടും കാമുകനെ പ്രീതിപ്പെടുത്താനായില്ല. പക്ഷെ ചെറിക്ക് അവളുടെ ലുക്ക് ഇഷ്ടപ്പെട്ടു.
ഇതോടെ കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. പിന്നീടുള്ള എട്ട് വര്‍ഷം ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ്, ബ്രെസ്റ്റ് ഓഗ്മെന്റേഷന് എന്നിവയും കവിള്‍ത്തടത്തിലും മൂക്കിലുമടക്കം 15 ശസ്ത്രക്രിയകളാണ് ചെയ്തത്. ശസ്ത്രക്രിയകള്‍ ചെയ്തതിന് ശേഷം ഇപ്പോള്‍ തന്റെ ലുക്ക് വളരെയധികം മാറിപ്പോയെന്നും ബന്ധുക്കളില്‍ പലര്‍ക്കും ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റില്ലെന്നും ചെറി പറഞ്ഞു.
പാര്‍ട്ട്ടൈം ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്യുന്ന ചെറി വീട്ടുകാരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ഇതുവരെ ചെയ്ത ഒരു ശസ്ത്രക്രിയയെക്കുറിച്ചും തനിക്ക് കുറ്റബോധമില്ലെന്നും ഇനിയും ഇത് തുടരുമെന്നുമാണ് യുവതി പറയുന്നത്.
