News
രണ്ട് ബില്യണ്‍ ഡോളറിലേയ്ക്ക് അടുത്ത് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’
രണ്ട് ബില്യണ്‍ ഡോളറിലേയ്ക്ക് അടുത്ത് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’
ഭാഷാഭേദമന്യേ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ രണ്ട് ബില്യണ്‍ ഡോളറിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും ചിത്രം മികച്ച രീതിയിലാണ് മുന്നേറുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം 387 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ റിലീസുകള്‍ വന്നിട്ടും ചിത്രം മാറാതെ നില്‍ക്കുകയാണ്. 2022 ഡിസംബര്‍ 16നാണ് ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ പുറത്തിറങ്ങിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് അവതാറിന്റെ ആദ്യഭാഗത്തിനാണ്.
പതിമൂന്ന് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് ഇതുവരെ തകര്‍ന്നിട്ടില്ല. ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ അതിനെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാര്‍ 2 ന്റെ കഥ പുരോഗമിക്കുന്നത്.
പാന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുകയാണ്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.
