Actress
മുഖം മുഴുവൻ പൊള്ളിയ അവസ്ഥയിലുള്ള ചിത്രങ്ങളുമായി കനിഹ; കാര്യമറിയാതെ കമന്റുകളുമായി ആരാധകർ, വീണ്ടം വൈറലായി ചിത്രം
മുഖം മുഴുവൻ പൊള്ളിയ അവസ്ഥയിലുള്ള ചിത്രങ്ങളുമായി കനിഹ; കാര്യമറിയാതെ കമന്റുകളുമായി ആരാധകർ, വീണ്ടം വൈറലായി ചിത്രം
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
മലയാളത്തിലും തമിഴിലും അന്യഭാഷകളിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദളപതി വിജയുടേതായി പുറത്തെത്തിയ ഗോട്ട് എന്ന ചിത്രത്തിലും ഒരു കാമിയോ റോളിൽ താരം എത്തുന്നുണ്ട്. ഇപ്പോഴിതാ താരം നേരത്തെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.
ഈ ചിത്രത്തിന്റെ മേക്കപ്പ് സംബന്ധമായി താരം പങ്കുവെച്ച ചിത്രങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുഖം മുഴുവൻ പൊള്ളിയ അവസ്ഥയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആളുകളാണ് കാര്യങ്ങൾ അറിയാതെ എന്താണ് കനിഹയ്‌ക്ക് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്..
അതേസമയം വ്യക്തമായി തന്നെ താരം ക്യാപ്ഷനിൽ തന്റെ കാമിയോ റോളിന്റെ പ്രത്യേകതയാണ് ഇത് എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ക്യാപ്ഷൻ വായിക്കാതെയാണ് പലരും എന്ത് സംഭവിച്ചു എന്ന് ചോദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്. താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.
അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട്. മോശം കമന്റുകൾ നൽകുന്നവർക്ക് കൃത്യമായ മറുപടികൾ നൽകുവാനും താരം മറക്കാറില്ല.. ഓരോ ചിത്രങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
ഇടക്കാലത്ത് വിവാഹവും കുഞ്ഞിന്റെ ജനനവുമായൊക്കെയായി ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവിൽ നായിക പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ കനിഹയ്ക്ക് ലഭിച്ചു. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് കനിഹ ഇപ്പോൾ. തമിഴിൽ എതിർനീചൽ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. കുടുംബ പ്രേക്ഷകരുടെ ജനപ്രിയ പരമ്പര സൺ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്.
അതേ സമയം കരിയറിൽ വിജയകരമായി മുന്നോട്ട് പോകുമ്പോഴും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ കനിഹയ്ക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ചപ്പോൾ മകനുണ്ടായിരുന്ന ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അമ്മ അർബുദ ബാധിത ആയതുമൊക്കെ കനിഹയെ തളർത്തു കളഞ്ഞ സംഭവമാണ്. ഇതിൽ മകന്റെ അസുഖം തന്നെ തളർത്തിയതിനെ കുറിച്ചും അവന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുമൊക്കെ കനിഹ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്. എന്റെ വികാരങ്ങൾ ഞാൻ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലർക്കും തങ്ങളുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ ഞാൻ അങ്ങനെയല്ല. ആ പ്രശ്‌നം എന്റെ ഉള്ളിൽ കിടന്ന് തന്നെ ഭേദമാകും. ഞാൻ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, പാട്ട് വെച്ച് കാറിലിരുന്ന് കരയും.
എനിക്കത് ശരിക്കും ഇഷ്ടമാണ്. അങ്ങനെ ചെയ്താൽ എന്തെന്നില്ലാത്ത ഒരു ശക്തി എനിക്ക് തോന്നും. ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാൻ തകർന്നുപോയി. സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങൾ ചെയ്തുകൊണ്ട് ഞാൻ ആ സമയങ്ങളെ നേരിട്ടു എന്നും കനിഹ പറഞ്ഞിരുന്നു. അതേസമയം, അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.
